സംസ്ഥാനത്ത് കെ റെയിൽ വാഴക്കുലകൾക്ക് ഡിമാന്റേറുന്നു; കൊച്ചിയിൽ വാഴക്കുല ലേലത്തിൽ പോയത് ഭീമൻ തുകയ്ക്ക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംസ്ഥാനത്ത് കെ റെയിൽ വാഴക്കുലകൾക്ക് ഡിമാന്റേറുന്നു; കൊച്ചിയിൽ വാഴക്കുല ലേലത്തിൽ പോയത് ഭീമൻ തുകയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2023, 09:36 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: സംസ്ഥാനത്ത് കെ റെയിൽ വാഴക്കുലകൾക്ക് ഡിമാന്റേറുന്നു. കൊച്ചിയിൽ കഴിഞ്ഞ ദിവസം വിളവെടുത്ത കെ റെയിൽ വാഴക്കുല വിറ്റ് പോയത് റെക്കോർഡ് തുകയ്‌ക്കായിരുന്നു. പുളിയനം സ്വദേശിയായ ജോസിന്റെ പറമ്പിൽ നാട്ടിയ മഞ്ഞക്കുറ്റി മാറ്റി സ്ഥാപിച്ച കെ റെയിൽ പ്രതിഷേധമായി നട്ട വാഴയാണ് കഴിഞ്ഞ ദിവസം വിളവെടുത്തത്. വാഴക്കുല ലേലത്തിൽ എടുത്തത് 83,300 രൂപക്കായിരുന്നു.

വാഴക്കുലയുടെ വലിപ്പത്തിലോ ഗുണത്തിനോ അല്ല ഇവിടെ പ്രത്യേകത. അതിന്റെ ലക്ഷ്യത്തിന് തന്നെയാണ്. ആവേശകരമായ ലേലമായിരുന്നു കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നത്. ജോസിന്റെ സഹോദരൻ ജോൺ തന്നെയാണ് വാഴക്കുല ലേലത്തിൽ സ്വന്തമാക്കിയത്. ഇനി ലേലത്തിൽ നിന്ന് കിട്ടിയ പണം കൊണ്ട് മറ്റൊരു ലക്ഷ്യമുണ്ട്. കെ റെയിലിന്റെ വരവോടെ വീട് നഷ്ടപ്പെട്ട ചെങ്ങന്നൂർ സ്വദേശി തങ്കമ്മയ്‌ക്ക് പുതിയ വീട് നിർമ്മിക്കാനാണ്. ലേലത്തിന് പിന്നാലെ തുക തങ്കമ്മയുടെ വീടിനെന്ന് സമരസമതി വ്യക്തമാക്കുകയും ചെയ്തിരുന്നു.

നേരത്തെ കോട്ടയത്തും തൃശൂരും നടന്ന ലേലത്തിന്റെ തുകയും തങ്കമ്മയ്‌ക്ക് വീട് വെക്കാനായി തന്നെയാണ് മാറ്റിയത്. കോട്ടയം മാടപ്പള്ളിയിൽ നടന്ന ലേലം വിളിയിൽ 49100 രൂപയ്‌ക്കാണ് സമര സമിതി വാഴക്കുല ലേലത്തിൽ പോയത്. നേരത്തെ കെ റെയിൽ വാഴക്കുലയുടെ ലേലം നടന്നതെല്ലാം മികച്ച വിജയം തന്നെയായിരുന്നു. എന്നാൽ ഇത്രയും ഭീമൻ തുകയ്‌ക്ക് ഇത് ആദ്യമായാണ് വാഴക്കുല ലേലത്തിൽ പോകുന്നത്.

Tags: bananak rail
Share
Tweet
SendShare

More News from this section

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies