തൃശൂർ: നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ട് പേർ പിടിയിൽ. ചൂണ്ടൽ സ്വദേശി മുരുകൻ, പുതുശേരി സ്വദേശി കല്ലിങ്കൽ വീട്ടിൽ സുരേഷ് എന്നിവരാണ് പിടിയിലായത്. തൃശൂർ ഡി.ഐ.ജിയുടെ നിർദ്ദേശപ്രകാരം 8 കടകളിൽ നടത്തിയ അന്വേഷണത്തിൽ രണ്ട് കടകളിൽ നിന്നും നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെത്തുകയായിരുന്നു.
കുന്നംകുളത്ത് നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുന്നതായി പോലീസിന് പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ ഷാജഹാന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കഴിഞ്ഞ ദിവസങ്ങളിൽ കുന്നംകുളത്തും സമീപ പ്രദേശങ്ങളിലും നടത്തിയ പരിശോധനകളിൽ 3 കടകളിൽ നിന്നും നിരോധിത പുകയില വസ്തുക്കൾ പോലീസ് കണ്ടെത്തിയിരുിന്നു. ഇതേ തുടർന്ന് കടകൾ അടച്ചിടാൻ പോലീസ് നിർദ്ദേശം നൽകി.