എന്റെ വീട് അപ്പൂന്റേം എന്ന സിനിമ ജയറാം ഇതുവരെയും മുഴവനായിട്ട് കണ്ടില്ലെന്ന് കാളിദാസ്. ആ സിനിമ കണ്ട് പേടി കാരണം ഒരു വർഷത്തോളം അനിയത്തി ചക്കി തന്റെ റൂമിലേക്ക് വന്നിട്ടില്ലെന്നും താരം പറഞ്ഞു. ഒരു അഭിമുഖത്തിനിടയിലായിരുന്നു താരം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
‘എന്റെ സിനിമകളെല്ലാം അപ്പ കാണാറുണ്ട്. കണ്ടിട്ട് ഇഷ്ടപ്പെടുകയാണേൽ നന്നായി എന്നും പറയാറുണ്ട്. ഇല്ലെങ്കിൽ ബെറ്ററാക്കണമെന്നാണ് പറയാറുള്ളത്. സിനിമ ചെയ്യുന്നതിൽ എന്റെ പാരന്റ്സ് വളരെ സപ്പോർട്ടീവാണ്. പാരന്‍സാണ് മെന്റലി എന്റെ ബാക്ക് ബോണ്‍. എന്നാൽ, എന്റെ വീട് അപ്പൂന്റേം സിനിമ അപ്പ ഇതുവരെ മുഴുവനായും കണ്ടിട്ടില്ല. പകുതി മാത്രമേ കണ്ടിട്ടുള്ളൂ. ഇതുവരെ ബാക്കി കണ്ടില്ല. കണ്ടാല്‍ കരയുമെന്നുള്ളത് കൊണ്ടാണ് അപ്പ കാണാത്തത്. കണ്ട ഭാഗം വരെ എന്റെ അഭിനയം നന്നായിട്ടുണ്ടെന്ന് തന്നെയാണ് പറഞ്ഞിട്ടുള്ളത്.
ആ സിനിമ കണ്ട് ഒരുപാടുപേർ കരഞ്ഞിട്ടുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ആ സിനിമ ഇറങ്ങിയ സമയത്ത് സഹോദരങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ ഭയങ്കരമായിരുന്നു. എന്റെ ആ പ്രായത്തില്‍ അതിന്റെ സീരിയസ്നെസ് എനിക്ക് മനസിലായിരുന്നില്ല. ചക്കിയും സിനിമ കണ്ടതിന് ശേഷം ഒരു വർഷത്തോളം എന്റെ മുറിയിൽ വന്നിട്ടില്ല. അവൾക്ക് പേടിയായിരുന്നു. ആ സിനിമ വലിയൊരു ഇംപാക്ട് ഉണ്ടാക്കിയിരുന്നു.
അമ്മ എന്റെ എല്ലാ സിനിമയും കാണാറുണ്ട്. അമ്മക്ക് എന്റെ എല്ലാ സിനിമകളും ഇഷ്ടമാണ്. ഞാന്‍ എന്ത് ചെയ്താലും ഓക്കെയാണ്. എല്ലാം സൂപ്പറാണെന്ന് പറയും.’- കാളിദാസ് ജയറാം പറഞ്ഞു.