സ്റ്റൈൽ മന്നൻ രജനികാന്തിന്റെ മകൾ ഐശ്വര്യ രജനികാന്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ലാൽ സലാം ചിത്രത്തിന്റെ ടീസർ പുറത്ത്. വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നിർമ്മിക്കുന്ന സിനിമയിൽ രജനികാന്തും അതിഥി വേഷത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
മൊയ്തിൻ ഭായ് എന്ന കഥാപാത്രത്തിന്റെ സൂപ്പർ ആക്ഷൻ രംഗങ്ങളോടെയാണ് ചിത്രത്തിന്റെ ടീസറിൽ തലൈവർ പ്രത്യക്ഷപ്പെടുന്നത്. ക്രിക്കറ്റ് കളി പശ്ചാത്തലമാക്കി ഒരുക്കുന്ന സിനിമയിൽ ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവും എത്തുന്നുണ്ട്. ലൈക്കാ പ്രൊഡക്ഷന്റെ ബാനറിൽ സുബാസ്‌കരൻ നിർമ്മിക്കുന്ന ലാൽ സലാം ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എ.ആർ റഹ്‌മാൻ ആണ്. വിഷ്ണു രംഗസാമിയാണ് ഛായഗ്രഹണം.
വൈ രദാ വൈ എന്ന സിനിമയക്ക് ശേഷം ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലാൽ സലാം. അതിഥി വേഷത്തിലാണ് രജനികാന്ത് ചിത്രത്തിൽ എത്തുന്നതെങ്കിലും തലൈവരുടെ സാന്നിധ്യം മതി തിയേറ്ററുകൾ പൂരപ്പറമ്പാക്കാൻ എന്ന പൂർണ വിശ്വാസത്തിലാണ് ആരാധകർ. അടുത്ത വർഷം ജനുവരിയിൽ സിനിമ തിയറ്റുകളിൽ എത്തും.