കൃഷ്ണഭക്തരായ ദമ്പതികൾക്ക് ഇസ്ലാമിസ്റ്റുകളുടെ ഭീഷണി; കടയിൽ ഭക്തി​ഗാനം വച്ചതിനും കുറി വരയ്ക്കുന്നതിനും വരെ അസഭ്യവർഷം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൃഷ്ണഭക്തരായ ദമ്പതികൾക്ക് ഇസ്ലാമിസ്റ്റുകളുടെ ഭീഷണി; കടയിൽ ഭക്തി​ഗാനം വച്ചതിനും കുറി വരയ്‌ക്കുന്നതിനും വരെ അസഭ്യവർഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2023, 03:20 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: കൃഷ്ണഭക്തരായ ദമ്പതികൾക്ക് തീവ്ര ഇസ്ലാമികവാദികളുടെ ഭീഷണിയെന്ന് പരാതി. തൃശൂർ വടുവക്കര മാവിൻചുവടിൽ ചായക്കട നടത്തുന്ന പ്രശാന്ത്- പ്രിയ ദമ്പതികളാണ് പ്രദേശത്തെ തീവ്ര ഇസ്ലാമികവാദികളുടെ ഭീഷണി നേരിടുന്നത്. സ്വാലിഹ് എന്നയാളും കൂട്ടാളികളുമാണ് കുടുംബത്തിന്റെ സ്വസ്ഥത തകർക്കുന്നത്. പൂർണ്ണമായും ശ്രീകൃഷ്ണ ഭ​ഗവാനിൽ ജീവിതം സമർപ്പിച്ച് ജീവിക്കുന്നവരാണ് ഈ ദമ്പതികൾ. കടയിൽ ഭക്തി​ഗാനം വെക്കുന്നതും തങ്ങളുടെ കൃഷ്ണഭക്തിയുടെ പ്രതീകമായ കുറി വരയ്‌ക്കുന്നതിനും വരെ ഭീഷണിയും അസഭ്യവും നേരിടേണ്ടി വരികയാണ് ദമ്പതികൾ.

എട്ട് വർഷം മുൻപണ് പ്രശാന്തും പ്രിയയും മാവിൻചുവട് കട തുടങ്ങിയത്. അന്ന് ധാരാളം സാധനങ്ങൾ കച്ചവടം ചെയ്തിരുന്ന കടയാണ് ഇന്ന് വെറും ചായയിലേക്കും പലഹാരങ്ങളിലേക്കും മാത്രം ഒതുങ്ങിയത്. പണ്ടു മുതൽക്കെ കൃഷ്ണഭക്തരായ ഇവർക്ക് ഇതര മതങ്ങളിലും ധാരാളം സുഹൃത്തുക്കളുണ്ടായിരുന്നു. ഇതിനിടയിൽ കച്ചവടം വിപുലമാക്കാൻ പണം നൽകാമെന്ന വാ​ഗ്ദാനവുമായി സാലിഹ് എന്നയാൾ എന്നയാൾ ഇവരെ സമീച്ചു. എന്നാൽ തന്റെ ഭാര്യയുടെ മേലുള്ള ഇയാളുടെ സമീപനം ശരിയല്ലെന്ന് മനസ്സിലാക്കിയ പ്രശാന്ത് പണം പരസ്യമായി നിരസിച്ചു. ഇതൊടെയാണ് കുടുംബത്തിന്റെ ശനിദശ തുടങ്ങിയത്.

അത്രയും കാലം നല്ല രീതിൽ കച്ചവടവുമായി മുന്നോട്ട് പോയിരുന്ന ദമ്പതികളുടെ വിശ്വാസവും ജീവിതരീതിക്കും എതിരെ സ്വാലിഹിന്റെ നേതൃത്വത്തിലുള്ള തീവ്ര ഇസ്ലാമിക വാദികൾ തിരിഞ്ഞു. കടയിൽ രാവിലെ ഭക്തി​ഗാനം വെക്കുന്നതിന് പോലും ഭീഷണിയുണ്ടായി.
തുടർന്ന് കച്ചവടം പൂട്ടിക്കുവാനുള്ള ശ്രമങ്ങൾ ആയിരുന്നു. അതിനായി അടുത്ത് തന്നെ ഇവർ മറ്റൊരു കട പതുടങ്ങി. അവിടെ വധക്കേസ് പ്രതികളായ ആളുകളെയാണ് ജീവനക്കാരായി നിയമിച്ചത്. ഇതിനിടയിൽ പ്രശാന്തിനെ കടയിൽ കേറി ഇവർ മർദ്ദിക്കുകയും ചെയ്തു.  സാലിഹ് കടയുടെ മുമ്പിൽ എത്തി ഇവരെ കൊല്ലും എന്ന് നിരവധി തവണ ഭീഷണിപ്പെടുത്തിയിരുന്നു. ഒരു ഹിന്ദു കുടുംബമായതിനാൽ തങ്ങൾക്ക് ദുരിതമനുഭവിക്കേണ്ടി വരുന്നുവെന്ന് പ്രശാന്ത് പറഞ്ഞു.

പ്രശാന്ത് മുൻപ് മറ്റൊരിടത്ത് ജോലിക്ക് പോയിരുന്നു അന്ന് പ്രിയയായിരുന്നു കട നോക്കിയിരുന്നത്. എന്നാൽ ഇന്ന് ഇവരുടെ ഭീഷണി മൂലം സ്വസ്ഥത ഇല്ലെന്ന് പ്രിയ പറയുന്നു. ആക്ഷേപകരമായ സംസാരമാണ് ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഒരു ഹിന്ദു കുടുംബം ആയതുകൊണ്ടാണ് തങ്ങളെ ഇതുപോലെ ദ്രോഹിക്കുന്നത്. അവർ കുറെ മുസ്ലീങ്ങൾ ചേർന്ന് കൂട്ടമായി വന്നതാണ്  ഭീഷണിപ്പെടുത്തുന്നത്. ഏഴു വയസ്സുള്ള മകളെ പോലും അപായപ്പെടുത്താൻ അവർ ശ്രമിച്ചതായി പ്രിയ പറഞ്ഞു. വിഷയത്തിൽ നിരവധി തവണ നെടുമ്പുഴ പോലീസിനെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല. തങ്ങൾക്ക് നീതി വേണമെന്നും ജനിച്ച മണ്ണിൽ സമാധാനത്തിനോട് ജീവിക്കാൻ അവസരം ഉണ്ടാക്കി തരണമെന്നും മാത്രമാണ് ഈ കുടുംബത്തിന്റെ അഭ്യർത്ഥന

എട്ടുവർഷവുമായി കട നടത്തിക്കൊണ്ടുപോകുന്നു, ആദ്യകാലത്ത് നല്ല കച്ചവടവും നല്ല വരുമാനവും ജീവിക്കാനുള്ള സാഹചര്യവും ഉണ്ടായിരുന്നു. ഇന്ന് ഞങ്ങളുടെ കടയിലെ ഭക്തിഗാനവും ഞങ്ങളുടെ കുറിയും എല്ലാമാണ് അവർക്ക് പ്രശ്നം. സാലിഹ് എന്ന ആളുടെ നേതൃത്വത്തിലാണ് ഭീഷണി മുഴക്കുന്നത്. നെടുമ്പുഴ പോലീസ് ഇവരുടെ പണത്തിന്റെ പക്ഷം ചേർന്ന് ഞങ്ങളോട് നീതി കാണിക്കുന്നില്ല. മൂന്നുതവണ പരാതിപ്പെടുത്തിട്ടും നെടുമ്പുഴ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ദീലീപ് ഇതുവരെ അന്വേഷിക്കാൻ പോലും എത്തിയിട്ടില്ല. ഇനി ഞങ്ങൾ നീതി തേടി നെടുമ്പുഴ പോലീസ് സ്റ്റേഷനിലേക്ക് പോകില്ലെന്നും പ്രശാന്ത് പറഞ്ഞു. ഹിന്ദുവായി ജനിച്ചതാണോ ഞങ്ങൾ ചെയ്ത തെറ്റ് എന്ന് പ്രശാന്ത് ദുഃഖത്തോടെ ചോദിക്കുന്നു? തനിക്കോ കുടുംബത്തിന് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പിറകിൽ തീവ്ര ഇസ്ലാമിക വാദിയായ സ്വാലിഹും കൂട്ടാളികളുമായിരിക്കുമെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു.

 

Tags: ISLAMISTcoupleTreatPrasanth&priya
Share
Tweet
SendShare

More News from this section

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

Latest News

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies