നേരത്തെ താനെടുത്ത ചില തീരുമാനങ്ങൾ ശരിയായില്ലെന്ന് നടൻ കാളിദാസ് ജയറാം. ഇനി നല്ല സിനിമകൾ ചെയ്യണമെന്നും കാളിദാസ് പറഞ്ഞു. തന്റെ ചില സിനിമകൾ തീയേറ്ററിൽ വർക്കാകാതെ പോയതിനാലാണ് ഇത്തരത്തിലുള്ള ചിന്ത വന്നതെന്നും താരം പറയുന്നു. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു കാളിദാസ് ജയറാം ഇക്കാര്യങ്ങൽ പറഞ്ഞത്.
‘ഞാന്‍ ബാലതാരമായിട്ട് എന്റെ അഭിനയം തുടങ്ങിയത് മലയാളത്തില്‍ നിന്നാണ്. പിന്നീട് ഹീറോയായിട്ട് വന്നതും ഇതേ മലയാളത്തിലാണ്. മലയാളത്തില്‍ വന്ന ഗ്യാപ് ശരിക്കും പ്ലാന്‍ ചെയ്യാതെ ഉണ്ടായതാണ്. തമിഴില്‍ പാവകഥൈകളും വിക്രവും വന്നു. അത്തരത്തില്‍ പ്ലാന്‍ ചെയ്തിട്ടില്ലാത്ത കുറേ സിനിമകള്‍ തമിഴില്‍ വന്നിരുന്നു. സത്യം പറഞ്ഞാല്‍ ആ സമയത്ത് എനിക്ക് പെര്‍ഫോം ചെയ്യാന്‍ കഴിയുന്ന, എനിക്ക് കുറച്ച് കൂടെ കണ്‍വീന്‍സിങ്ങായിട്ടുള്ള സിനിമയൊന്നും കിട്ടിയിരുന്നില്ല.
നേരത്തെയെടുത്ത ഡിസിഷന്‍സില്‍ ചിലത് ശരിയായില്ലെന്നും തോന്നിയിട്ടുണ്ട്. ഇനി ചെയ്യുമ്പോള്‍ നല്ല സിനിമകള്‍ ചെയ്യണം. ചില സിനിമകള്‍ തിയേറ്ററില്‍ വര്‍ക്കാവാതെ പോയത് കൊണ്ടാണ് ഇങ്ങനെ ഒരു ചിന്ത വന്നത്. നമ്മുടെ ഡിസിഷന്‍സെവിടെയെങ്കിലും മിസായി പോയത് കൊണ്ടാകണം അത്. അല്ലെങ്കില്‍ നമ്മള്‍ ചെയ്ത കഥാപാത്രങ്ങള്‍ നന്നാവാതെ പോയിട്ടുണ്ടാകണം. അത് എല്ലാ അഭിനേതാക്കളുടെയും ജീവിതത്തില്‍ ഉണ്ടാകും.’- കാളിദാസ് ജയറാം പറഞ്ഞു.