തട്ടിപ്പിനിരയാകരുത് നിങ്ങൾ; ഫോണിൽ വരുന്ന ഈ മെസേജുകൾ കണ്ടില്ലെന്ന് വച്ചോളൂ...
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തട്ടിപ്പിനിരയാകരുത് നിങ്ങൾ; ഫോണിൽ വരുന്ന ഈ മെസേജുകൾ കണ്ടില്ലെന്ന് വച്ചോളൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2023, 09:47 pm IST
Facebook
Twitter
WhatsAppTelegram

സാങ്കേതിക വിദ്യയുടെ വളർച്ചയ്‌ക്കൊപ്പം തന്നെ ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിച്ചു വരികയാണ്. ഇതിനാൽ തന്നെ സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ജാഗ്രത പുലർത്തേണ്ടത് അനിവാര്യമായി കഴിഞ്ഞു. വാട്ട്‌സ്ആപ്പിലോ എസ്എംഎസിലോ എത്തുന്ന സന്ദേശങ്ങളുടെ ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്ന് അടുത്തിടെ മുന്നറിയിപ്പുണ്ടായിരുന്നു. സമ്മാനം, ജോലി, വാഗ്ദാനം എന്നിങ്ങനെ വിവിധ പേരുകളിൽ എത്തുന്ന വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്. ഇത്തരത്തിൽ പ്രധാനമായും ശ്രദ്ധിക്കേണ്ട ആറ് സന്ദേശങ്ങൾ ഏതെല്ലാമെന്ന് നോക്കാം…

സമ്മാനം ലഭിച്ചതായുള്ള സന്ദേശം

സമ്മാനം ലഭിച്ചതായി എത്തുന്ന സന്ദേശങ്ങളിൽ 99 ശതമാനവും തട്ടിപ്പ് ആകാനുള്ള സാധ്യതകളേറെയാണ്. പണവും സ്വകാര്യ വിവരങ്ങളും തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് പ്രധാനമായും ഇത്തരത്തിലുള്ള സന്ദേശങ്ങളെത്തുന്നത്.

വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ

വാട്ട്‌സ്ആപ്പിലൂടെയും എസ്എംഎസിലൂടെയും ലഭിക്കുന്ന ജോലി ഓഫറുകൾ തട്ടിപ്പുകൾ ആകാനുള്ള സാധ്യതയേറെയാണ്. പ്രൊഫഷണൽ കമ്പനികളിൽ നിന്നും ഇത്തരത്തിൽ സന്ദേശം എത്താറില്ല. ഇതിനാൽ ജോലി ഓഫറുകളെന്ന വ്യാജേന എത്തുന്ന സന്ദേശങ്ങളിൽ ജാഗ്രത പുലർത്തണം.

ബാങ്ക് അലർട്ട് മെസേജ്

ലിങ്ക് മുഖേന കെവൈസി വിവരങ്ങൾ നൽകുന്നതിന് ബാങ്കിന്റെ പേരിൽ എത്തുന്ന സന്ദേശങ്ങൾ തട്ടിപ്പാണ്. ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെ സാമ്പത്തിക നഷ്ടം ഉണ്ടായേക്കാം.

പർച്ചെഴ്‌സുമായി ബന്ധപ്പെട്ട സന്ദേശം

ഇതുവരെ നടത്താത്ത പർച്ചേഴ്‌സുമായി ബന്ധപ്പെട്ട് എത്തുന്ന സന്ദേശങ്ങളും തട്ടിപ്പിന്റെ ഭാഗമാണ്. ഇതിൽ ക്ലിക്ക് ചെയ്താൽ ഫോൺ ഹാക്ക് ചെയ്യപ്പെടാനുള്ള സാദ്ധ്യത വരെയുണ്ട്.

ഒടിടി സബ്‌സ്‌ക്രിപ്ഷൻ അപ്‌ഡേറ്റുകൾ

ഒടിടി സംബന്ധമായി എത്തുന്ന സന്ദേശങ്ങളും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. സൗജന്യ ഓഫറുകൾ എന്ന തരത്തിലെത്തുന്ന സന്ദേശങ്ങൾക്ക് പിന്നാലെ പോയാൽ പണം നഷ്ടപ്പെടാൻ സാധ്യതയേറെയാണ്.

ഡെലിവറി സന്ദേശങ്ങൾ

പാഴ്‌സൽ ഡെലിവറിയുമായി ബന്ധപ്പെട്ടാണ് തട്ടിപ്പുകൾ ഏറെയും നടക്കുന്നത്. പാഴ്‌സൽ ഡെലിവറി ചെയ്യാൻ ഓൺലൈൻ കമ്പനികളുടെ നമ്പർ തിരയുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ തട്ടിപ്പ് സംഘത്തിൽ എത്തും. പ്രമുഖ കമ്പനികളുടെ പ്രതിനിധികൾ എന്ന വ്യാജേനയാകും ഇവർ നിങ്ങളെ സമീപിക്കുക.

Tags: ONLINE FRAUDSUB
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies