‍ഞെട്ടരുത്!!! ആൻഡ്രോയിഡിൽ‌ ആദ്യമായി ടെലിഫോട്ടോ ക്യാമറ!  എണ്ണിയാൽ തീരാത്ത ഫീച്ചറുകളുമായി വിവോയുടെ പുത്തൻ സീരിസ് എത്തി
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

‍ഞെട്ടരുത്!!! ആൻഡ്രോയിഡിൽ‌ ആദ്യമായി ടെലിഫോട്ടോ ക്യാമറ!  എണ്ണിയാൽ തീരാത്ത ഫീച്ചറുകളുമായി വിവോയുടെ പുത്തൻ സീരിസ് എത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2023, 10:49 am IST
Facebook
Twitter
WhatsAppTelegram

പുതിയ എക്സ് സീരിസ് സ്മാർട്ട്ഫോൺ പുറത്തിറക്കി വിവോ. വിവോ എക്സ് 100 സീരിസ് ഫോണുകളാണ് ചൈനീസ് വിപണിയിൽ ഇറക്കിയിരിക്കുന്നത്. വമ്പൻ ക്യാമറ, കരുത്തൻ പ്രോസസർ, കരുത്തൻ ബാറ്ററി എന്ന് തുടങ്ങിയ നിരവധി സൗകര്യങ്ങളോടെയാണ് വിവോ എക്സ് 100, വിവോ എക്സ് 100 പ്രോ എന്നിവ അവതരിപ്പിച്ചിരിക്കുന്നത്.

ആരെയും ആകർഷിക്കും വിധത്തിലുള്ള ഡിസൈനാണ് ഫോണിന് നൽകിയിരിക്കുന്നത്. സ്ലിം ഡി​സൈനും വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂളും ആണ് വിവോ നൽകിയിരിക്കുന്നത്. രണ്ട് ഫോണുകളിലും 1.5K റെസല്യൂഷനുള്ള കർവ്ഡ് എഡ്ജുകളുള്ള 6.78 ഇഞ്ച് അമോലെഡ് സ്‌ക്രീനാണുള്ളത്.

ക്യാമറയാണ് ഈ സീരിസിന്റെ മുഖ്യാകർഷണം. IMX920 VCS ബയോണിക് പ്രൈമറി ക്യാമറയാണ് കമ്പനി എക്സ് 100 സീരിസിൽ കൊടുത്തിക്കുന്നത്. 50 എംപി അൾട്രാ വൈഡ് ക്യാമറയും 64 എംപി സെസ്സ് സൂപ്പർ ടെലിഫോട്ടോ പെരിസ്കോപ്പ് യൂണിറ്റും മാക്രോ ഓപ്ഷനുമാണ് വിവോ എക്സ് 100 സീരിസിലുള്ളത്. വിവോ എക്സ്100 പ്രോയിൽ IMX989 VCS ബയോണിക് പ്രൈമറി ക്യാമറയ്‌ക്കൊപ്പം 50 എംപി അൾട്രാ വൈഡ് ക്യാമറയും 50 എംപി സെസ്സ് സൂപ്പർ ടെലിഫോട്ടോ പെരിസ്കോപ്പ് ക്യാമറയുമാണുള്ളത്. ഇതിലും മാക്രോ ഓപ്ഷൻ കമ്പനി നൽകുന്നു.

Zeiss APO സാക്ഷ്യപ്പെടുത്തിയ ടെലിഫോട്ടോ ലെൻസ് ഉള്ള കമ്പനിയുടെ ആദ്യത്തെ ഫോൺ കൂടിയാണ് വിവോ എക്സ് 100 പ്രോ. 4K വീഡിയോ പ്രോസസ്സ് ചെയ്യാനും വീഡിയോകളിലെ സ്കിൻ ടോണുകൾ സംരക്ഷിക്കാനും ഇതിന് കഴിയും. ആൻഡ്രോയിഡ് ഫോണുകളിൽ ആദ്യമാണ് ടെലിഫോട്ടോ സൗകര്യം. രണ്ട് ഫോണുകളിലും സെൽഫിക്കായി 32 എംപി ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു. വിവോ സ്വയം വികസിപ്പിച്ച ഇമേജിംഗ് ചിപ്പായ വി3 സ്മാർട്ട്‌ഫോണിൽ കമ്പനി നൽകിയിട്ടുണ്ട്.

5000 mAh ബാറ്ററിയാണ് വിവോ എക്സ് 100-ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 120w ഫാസ്റ്റ് ചാർജർ 22 മിനിറ്റുനുള്ളിൽ പൂർണമായി ചാർജ് ചെയ്യുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വിവോ എക്സ് 100 പ്രോയിൽ 5400 mAh ബാറ്ററിയാണ് ഉള്ളത്. 50W വയർലെസ് ചാർജിം​ഗിനെയും ഇത് പിന്തുണയ്‌ക്കുന്നു. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള OriginOS 4ൽ ആണ് ഈ സ്മാർട്ട്ഫോണുകളുടെ പ്രവർത്തനം. USB-C Gen 3.2 പോർട്ട്, വൈഫൈ-7, 5G, NFC, ബ്ലൂടൂത്ത് 5.3 എന്നിവയാണ് പ്രധാന കണക്ടിവിറ്റി ഓപ്ഷനുകൾ.

വിവോ എക്സ് 100 മോഡലിന്റെ 12GB + 256GB വേരിയന്റിന് 3,999 യുവാൻ (ഏകദേശം 45,700 രൂപ) ആണ് വില. 16GB + 512GB വേരിയന്റിന് 4,599 യുവാനും (ഏകദേശം 49,102 രൂപ), 16GB + 1TB വേരിയന്റിന് 4,999 യുവാനും (ഏകദേശം 52,528 രൂപ) വില നൽകണം. വിവോ എക്സ്100 ന്റെ LPDDR5T റാം സാങ്കേതികവിദ്യയുള്ള 16GB + 1TB വേരിയന്റിന് 5,099 യുവാൻ (ഏകദേശം 58,239 രൂപ) ആണ് വില. വിവോ എക്സ്100 പ്രോയുടെ 12/256GB വേരിയന്റിന് 4,999 യുവാൻ (ഏകദേശം 57,097 രൂപ), 16/256GB വേരിയന്റിന് 5,299 യുവാൻ (ഏകദേശം 60,524 രൂപ)യും വില നൽകണം. വിവോ എക്സ് 100 പ്രോയുടെ 16/512GB വേരിയന്റിന് 5,499 യുവാൻ ( ഏകദേശം 63,794 രൂപ), 16GB/1TB വേരിയന്റിന് 5,999 യുവാൻ (ഏകദേശം 69,594 രൂപയും വില നൽകണം. ഇപ്പോൾ ​ചൈനയിലാണ് ഈ ഫോണുകൾ അവതരിപ്പിച്ചതെങ്കിലും അ‌ധികം ​വൈകാതെ ഇന്ത്യയിലും അ‌വതരിപ്പിക്കപ്പെടുമെന്നാണ് പ്രതീ​ക്ഷ.

Tags: SUBVivo X100 Series
Share
Tweet
SendShare

More News from this section

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies