കോഴിക്കോട്: കമ്യൂണിസ്റ്റ് ഭീകരരുടെ പേരിൽ കോഴിക്കോട് ജില്ലാ കളക്ടർക്ക് ഭീഷണിക്കത്ത്. സിപിഐ(എം.എൽ)-ന്റെ പേരിലാണ് കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽകുമാർ സിംഗിന് ഭീഷണിക്കത്ത് ലഭിച്ചത്.
കൊച്ചിയിലെ പോലെ കോഴിക്കോടും സ്‌ഫോടനം നടത്തും. പിണറായി പോലീസിന്റെ വേട്ട തുടർന്നാൽ കോഴിക്കോടും പൊട്ടുമെന്നാണ് കത്തിൽ പറയുന്നത്. വ്യാജ കമ്യൂണിസ്റ്റുകൾ വേട്ടയാടിയാൽ ശക്തമായി തിരിച്ചടിക്കും. പിണറായി പോലീസിന്റെ വേട്ട തുടർന്നാൽ തിരിച്ചടിയുണ്ടാകുമെന്നും കത്തിൽ പറയുന്നു. കത്ത് നടക്കാവ് പോലീസിന് കൈമാറി. ഗൗരവമുള്ള വിഷയമാണെന്നും രഹസ്യാന്വേഷണസംഘം അന്വേഷണം നടത്തി വരികയാണെന്നുമാണ് വിവരം.