ടെൽ അവിവ്: ഹമാസ് ഭീകരരുടെ നിയന്ത്രണത്തിലായിരുന്ന ഗാസയിലെ നാവികത്താവളം പിടിച്ചെടുത്ത് ഇസ്രായേൽ. ഭീകരാക്രമണങ്ങൾ നടത്താൻ ഹമാസ് ഭീകരർ ഉപയോഗിച്ചിരുന്ന നാലോളം കെട്ടിടങ്ങളും ഇസ്രായേൽ സൈന്യം തകർത്തു. ഇസ്രായേൽ നാവികസേനയുടെ സഹായത്തോടെയാണ് ഹമാസിന്റെ നിയന്ത്രണത്തിൽ പ്രവർത്തിച്ചിരുന്ന നാവികത്താവളം പിടിച്ചെടുത്തതെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു.
നാവികത്താവളത്തിലെ പത്തോളം ടണലുകളും ഇസ്രായേൽ സൈന്യം തകർത്തു. പിടിച്ചെടുത്ത നാവികത്താവളത്തിൽ ഭീകരർക്ക് പരിശീലനം നൽകിയിരുന്നതായും ഇസ്രായേൽ പ്രതിരോധസേന അറിയിച്ചു. ഇസ്രായേലിന്റെ തിരിച്ചടിയിൽ പത്തോളം ഹമാസ് ഭീകരരാണ് കൊല്ലപ്പെട്ടത്. ഹമാസിന്റെ നിയന്ത്രണത്തിൽ പ്രദേശത്ത് പ്രവർത്തിച്ചിരുന്ന എല്ലാ കെട്ടിടങ്ങളും തകർത്തതായി ഐഡിഎഫ് അറിയിച്ചു.