കണ്ണൂർ: ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ ആധുനികവൽകരിച്ച നേതാവാണ് നരേന്ദ്ര മോദിയെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി. ബ്രിട്ടീഷുകാർക്ക് നിർമ്മിച്ചതും കാലഹരണപ്പെട്ടതുമായി 1500 ഓളം നിയമങ്ങളാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഒഴിവാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂർ മാരാർജി ഭവനിൽ ബിജെപി ലീഗൽ സെൽ കോഴിക്കോട് മേഖലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയെ ലോകത്തിലെ ഏറ്റവും ആകർഷകമായ നിക്ഷേപക രാജ്യമാക്കിയത് ലേബർ നിയമങ്ങളിൽ വരുത്തിയ പരിഷ്കാരങ്ങളാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ നില പരുങ്ങലിലാണ് എന്ന പ്രചരണം കഥയറിയാതെ ആട്ടം കാണുന്നത് പോലെയാണ്. അഞ്ച് സംസ്ഥാനങ്ങളിലും ബിജെപി വൻ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.