ആഗ്രഹിച്ച സ്ഥാനത്ത് എത്തുന്നതിന് മുൻപേ അദ്ദേഹം വിട പറഞ്ഞു; നടൻ വിനോദ് തോമസിനെ അനുസ്മരിച്ച് നടി സുരഭി ലക്ഷ്മി
Tuesday, August 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ആഗ്രഹിച്ച സ്ഥാനത്ത് എത്തുന്നതിന് മുൻപേ അദ്ദേഹം വിട പറഞ്ഞു; നടൻ വിനോദ് തോമസിനെ അനുസ്മരിച്ച് നടി സുരഭി ലക്ഷ്മി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2023, 05:25 pm IST
Facebook
Twitter
WhatsAppTelegram

കഴിഞ്ഞ ദിവസം അന്തരിച്ച നടൻ വിനോദ് തോമസിനെ അനുസ്മരിച്ച് നടി സുരഭി ലക്ഷ്മി. നടന്റെ പെട്ടെന്നുള്ള വേർപാട് വിശ്വസിക്കാനാകുന്നില്ല. എല്ലാവരോടും വളരെ ബഹുമാനത്തോടെ മാത്രമാണ് അദ്ദേഹം പെരുമാറുന്നത്. എപ്പോഴും പാട്ടുകളൊക്കെ പാടി തമാശകൾ പറഞ്ഞ് ഒപ്പമുള്ളവരെ ചിരിപ്പിച്ചിരുന്ന വ്യക്തിയായിരുന്നു വിനോദെന്നും സുരഭി പറഞ്ഞു. കുറി എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒന്നിച്ചഭിനയിച്ചത്. സിനിമയുടെ ചിത്രീകരണവേളയിലുണ്ടായ മനോഹരമായ നിമിഷങ്ങളെ കുറിച്ച് സുരഭി ഓർത്തെടുത്തു. വിനോദിനെ കുറിച്ച് താരത്തിന്റെ വാക്കുകൾ ഇങ്ങനെ…

‘ വിശ്വസിക്കാൻ കഴിയുന്നില്ല എന്തൊരു നടനായിരുന്നു. ജീവിതത്തിലെ ഓരോ അനുഭവങ്ങളെക്കുറിച്ചും, അഭിനയത്തോടുള്ള ഒടുങ്ങാത്ത ആഗ്രഹവും ആവേശവും നാടകവും പാട്ടും തമാശകളും ചർച്ചകളുമായി. ‘കുറി’ എന്ന സിനിമയിൽ എന്റെ സഹോദരനായി അഭിനയിക്കുന്ന സമയത്താണ് വിനോദേട്ടനെ ഞാൻ പരിചയപ്പെടുന്നത്. പക്ഷേ അതിനു മുൻപേ അദ്ദേഹത്തിന്റെ പാട്ടുകൾ യൂട്യൂബിലൂടെ ഞാൻ കണ്ടിട്ടുണ്ട്. എല്ലാവരോടും ഏറെ ബഹുമാനത്തോടെയും പെരുമാറുന്ന ഒരാൾ. അദ്ദേഹത്തിന്റെ സീനുകൾ കഴിഞ്ഞാലും ലൊക്കേഷനിൽ തന്നെ ഇരിക്കും. നൈറ്റ് ഷൂട്ടുണ്ടെങ്കിൽ പാട്ടും താമശയും പറഞ്ഞ് ഒരു ബഹളമായിരുന്നു. മാം എന്നല്ലാതെ എന്റെ പേര് ഒരിക്കൽ പോലും വിളിച്ചതായി എനിക്ക് ഓർമയില്ല. പല തവണ ഞാൻ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ടായിരുന്നു എന്നെ മാഡം എന്ന് വിളിക്കരുതെന്ന്.

ഒരിക്കൽ ഇത് കേട്ട് സാഗർ സൂര്യ പറഞ്ഞു, ചേച്ചി ഈ ചങ്ങാതി പെണ്ണ് കെട്ടിയാൽ എല്ലാ പ്രശ്‌നങ്ങളും മാറും. കോഴിക്കോട് ഭാഗത്ത് ചേച്ചി നോക്ക് തൃശൂരിൽ ഞാൻ നോക്കാം എന്ന് സാഗർ പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മറുപടി മറ്റൊന്നായിരുന്നു. അതല്ല സ്ത്രീകൾക്ക് എപ്പോഴും നമ്മൾ ബഹുമാനം കൊടുക്കണം. അതുകൊണ്ടുതന്നെ എന്റെ സ്വപ്നവും, എനിക്ക് ഏറ്റവും സന്തോഷം തരുന്നതും അഭിനയമാണ്. ഞാൻ അതിന് പിന്നാലെ പോകുമ്പോൾ എന്റെ ഭാര്യയ്‌ക്ക് വേണ്ടത്ര സമയമോ അവർ ആഗ്രഹിക്കുന്ന സമയത്ത് എനിക്ക് എത്താനോ കഴിയില്ല. അതിനേക്കാൾ എന്റെ ജീവിതം ഞാൻ അർപ്പിക്കുന്നത് എന്റെ ‘കല’യ്‌ക്കു വേണ്ടിയാണ്. പക്ഷേ ആഗ്രഹിച്ച സ്ഥാനത്ത് എത്തുന്നതിന് മുൻപേ അദ്ദേഹം വിട പറഞ്ഞു.

 

Tags: surabhi lakshmiSUBACTOR VINOD TOMAS
Share
Tweet
SendShare

More News from this section

‘കൂടോത്ര’ത്തിന് ശേഷം സന്തോഷ് ഇടുക്കിയുടെ സംവിധാനത്തിൽ പുതിയ ചിത്രം; ദുരൂഹത നിറഞ്ഞ’പൈറേറ്റ്സ് ഓഫ് ഇടുക്കി’ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ

സസ്പെൻസും അന്വേഷണവും നിറച്ച് ‘ആരം’; സൈജു കുറുപ്പ് നായകനാകുന്ന സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

റഷ്യയിൽ ചരിത്രനേട്ടവുമായി മലയാള സിനിമ; വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘തിയറ്റർ–ദ മിത്ത് ഓഫ് റിയാലിറ്റി’ക്ക് ഗ്രാൻഡ് പ്രീ,ലോകശ്രദ്ധ നേടി ഇന്ത്യയുടെ ഏക മത്സരചിത്രം

മരുന്ന് വാങ്ങാൻ പണമില്ല; വൃദ്ധസദനത്തിൽ കഴിയുന്ന നടൻ മോഹനന് രജനീകാന്തിന്റെ കൈത്താങ്ങ്; ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം നൽകി സൂപ്പർതാരം

Latest News

കൃഷി ചെയ്യുന്ന വിദ്യാർഥികൾക്ക് വെയ്റ്റേജ് മാർക്ക്; 500 സ്കൂളുകളിൽ ‘കതിര്’ പദ്ധതി, യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാൻ പുതിയ നീക്കം

ചെങ്കോട്ടയിൽ പുതിയ ചരിത്രം; സ്വാതന്ത്ര്യദിനാഘോഷത്തിൽ ആദ്യമായി വന്ദേമാതരം, പ്രധാനമന്ത്രിയുടെ അഭിസംബോധനയ്‌ക്ക് ശേഷം ദേശീയഗാനത്തിന് മുമ്പായി ആലപിക്കും

പിറവത്ത് വനിതാ കൗണ്‍സിലര്‍ക്കും ഭര്‍തൃമാതാവിനും കുത്തേറ്റു; ഭര്‍തൃപിതാവ് കസ്റ്റഡിയില്‍

പരീക്ഷാ പേപ്പര്‍ ചോര്‍ച്ച കേസുകളില്‍ കേന്ദ്രസര്‍ക്കാര്‍ കടുത്ത നടപടിയിലേക്ക്; സംഭവത്തില്‍ രാജ്യവ്യാപക നടപടി; പണമൊഴുക്ക് അന്വേഷിക്കാന്‍ ഇഡി

ജന്തര്‍ മന്തറില്‍ വെടിവയ്പ്പ് നടന്നിട്ടില്ല; രാഹുല്‍ ഗാന്ധി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: ജെ.പി. നദ്ദ

ഭര്‍ത്താവിനെ കൊലപ്പെടുത്തി റോഡപകടമാക്കാന്‍ പദ്ധതി; ഭാര്യയും കാമുകനും ഒളിവില്‍

കൊളംബിയയിലും ഇക്വഡോറിലും ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത; 20 മരണം

കനത്ത മഴയില്‍ വാന്‍ ഒഴുക്കില്‍പ്പെട്ടു; രാജ്ഗഢില്‍ പെണ്‍കുട്ടിയടക്കം 9 മരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies