കോട്ടയം: മകനെ കുത്തിപ്പരിക്കേൽപ്പിച്ചതിന് പിന്നാലെ ജീവനൊടുക്കി പിതാവ്. വള്ളിച്ചിറ വെട്ടുകാട്ടിൽ ചെല്ലപ്പൻ ആണ് ജീവനൊടുക്കിയത്. ആക്രമണത്തിൽ പരിക്കേറ്റ മകൻ ശ്രീജിത്ത് ചികിത്സയിലാണ്. സ്വത്ത് തർക്കത്തെ തുടർന്ന് ഇരുവരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതേ തുടർന്നാണ് ആക്രമണം നടന്നത്.
പ്രദേശവാസികൾ ചേർന്നാണ് ശ്രീജിത്തിനെ ആശുപത്രിയിലേക്ക് മാറ്റിയത്. മകനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ സമയത്ത് ചെല്ലപ്പൻ പഴയ വീടിനോട് ചേർന്ന് തൂങ്ങി മരിക്കുകയായിരുന്നു. വസ്തു കൈമാറ്റവുമായി ബന്ധപ്പെട്ട് മുമ്പും ഇരുവരും തമ്മിൽ തർക്കമുണ്ടായിട്ടുണ്ട്.
ചെല്ലപ്പന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായാണ് വിവരം. പോലീസ് സംഭവസ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.