ഇന്ത്യയുടെ ലോകകപ്പ് പരാജയത്തിന് പിന്നാലെ പുതിയ റീല്‍സുമായി മുഹമ്മദ് ഷമിയുടെ മുന്‍ ഭാര്യ ഹസിന്‍ ജഹാന്‍. ചിത്രത്തിനൊപ്പം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച റീലിലാണ് ഇന്ത്യന്‍ ടീമിനെതിരെ പരോഷ വിമര്‍ശനം ഉന്നയിച്ചത്. അവസാനം, വിജയം നല്ല മനസുള്ളവര്‍ക്കൊപ്പം എന്ന അര്‍ത്ഥം വരുന്ന ഹിന്ദി വരികളാണ് റീല്‍സില്‍ ഉള്‍പ്പെടുത്തിയത്. ഷമിയെയും ഇന്ത്യയെയും ഇകഴ്‌ത്തി കാട്ടാനാണ് ഹസിന്റെ ശ്രമമെന്നാണ് ആരാധകരുടെ വാദം. ഇതിന് തെളിവുകളും അവര്‍ സോഷ്യല്‍ മീഡിയയില്‍ നിരത്തുന്നു.
‘നല്ല ക്രിക്കറ്ററെന്നതുപോലെ നല്ല മനുഷ്യനുമായിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് നല്ല ജീവിതം നയിക്കാനാവുമായിരുന്നു. അദ്ദേഹം നല്ല വ്യക്തിയായിരുന്നെങ്കില്‍ മകള്‍ക്കും എനിക്കും സന്തോഷമുള്ളൊരു ജീവിതം ഉണ്ടാകുമായിരുന്നു. നല്ലൊരു ഭര്‍ത്താവും പിതാവും ആയിരുന്നെങ്കില്‍ ഇതിലേറെ ബഹുമാനം ലഭിക്കുമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ അത്യാഗ്രഹത്തിന്റേയും മോശം മനസ്സിന്റേയും ഫലമായുണ്ടായ തെറ്റിന്റെ ഫലം ഞങ്ങള്‍ മൂന്നുപേരും അനുഭവിക്കേണ്ടിവന്നു” പണം ഉയോഗിച്ച് തന്റെ തെറ്റുകള്‍ മറയ്‌ക്കാനാണ് ഷമി ശ്രമിക്കുന്നതെന്നും ഹസിന്‍ ജഹാന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു
ഇന്ത്യയെ ആറു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ആറാം ലോക കിരീടത്തില്‍ ഓസ്‌ട്രേലിയ മുത്തമിട്ടത്. പത്തു മത്സരം പരാജയമറിയാതെ എത്തിയ ഇന്ത്യ കലാശപോരില്‍ ഓസ്‌ട്രേലിയയോട് മുട്ടുമടക്കുകയായിരുന്നു. ട്രാവിസ് ഹെഡിന്റെ ഉജ്ജ്വല സെഞ്ച്വറിയാണ് ഇന്ത്യയില്‍ നിന്ന് വിജയം തട്ടിപ്പറിച്ചത്.
View this post on Instagram
“>
View this post on Instagram