ദീപാവലി റിലീസായെത്തി തിയറ്ററുകളിൽ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്ന ചിത്രമാണ് ജിഗർതണ്ട ഡബിൾ എക്സ്. കാർത്തിക്ക് സുബ്ബരാജിന്റെ സംവിധാനത്തിൽ എസ്ജെ സൂര്യ, രാഘവ ലോറൻസ് എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ നിമിഷ സജയനാണ് നായിക. സിനിമയിൽ ശക്തമായ ഒരു കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. ചിത്ത എന്ന ചിത്രത്തിലെ മിന്നും പ്രകടനത്തിന് ശേഷം വീണ്ടും തമിഴ് ആരാധകരെ കൈയിലെടുക്കാൻ താരത്തിന് സാധിച്ചു എന്ന് തന്നെ പറയാം.
Well said @karthiksubbaraj 👏🏻 pic.twitter.com/o2XYtWflfj
— 𝚃𝙷 (@Flowerlikinga) November 17, 2023
സിനിമയ്‌ക്കും കഥാപാത്രങ്ങൾക്കും വൻ പ്രശംസ ലഭിക്കുന്നതിനിടെ നിമിഷയെ കുറിച്ച് മോശം കമെന്റ് പറഞ്ഞ യുട്യൂബർക്ക് എതിരെ പൊട്ടിത്തെറിച്ചിരിക്കുകയാണ് സംവിധായകൻ കാർത്തിക് സുബ്ബരാജ്. ജിഗർതണ്ട ഡബിൾ എക്സിന്റെ സക്സസ് മീറ്റിനിടെയായിരുന്നു യൂട്യൂബറുടെ ചോദ്യം. ‘നിമിഷ സജയൻ കാണാൻ അത്ര സുന്ദരിയല്ലെങ്കിലും രാഘവ ലോറൻസിന് ഒപ്പമായ പ്രകടനം ആണ് കാഴ്ചവച്ചത്. എന്തുകൊണ്ടാണ് നിമിഷയെ ആ വേഷത്തിലേക്ക് തെരഞ്ഞെടുത്ത്?’ എന്നായിരുന്നു യൂട്യൂബറുടെ ചോദ്യം.
എന്നാൽ ചോദ്യം വ്യക്തമായി കേട്ട ശേഷം യൂട്യൂബർക്ക് തക്ക മറുപടി കൊടുക്കുകയായിരുന്നു സംവിധായകൻ. ‘നിമിഷ സുന്ദരിയല്ലെന്ന് നിങ്ങൾക്ക് എങ്ങനെ പറയാൻ സാധിക്കും? എനിക്ക് നിങ്ങളുടെ മാനസികാവസ്ഥ എന്താണെന്ന് മനസിലാകുന്നില്ല. പക്ഷേ ഒരാൾ സുന്ദരി അല്ലെന്ന് നിങ്ങൾക്ക് പറയാൻ കഴിയില്ല. നിങ്ങളുടെ ധാരണ വളരെ തെറ്റാണ്’ എന്നായിരുന്നു കാർത്തിക് സുബ്ബരാജിന്റെ മറുപടി.
ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ഇതിനോടകം പ്രചരിച്ചിരിക്കുകയാണ്. നിരവധി പേരാണ് യൂട്യൂബറെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്.