മ്യാൻമറിൽ സൈന്യവും വിമതരും ഏറ്റുമുട്ടൽ തുടരുന്നു; മിസോറാമിലേക്ക് കടന്ന 75 സൈനികരെ തിരിച്ചയച്ചു; അതിർത്തിയിൽ സുരക്ഷ ശക്തമാക്കി അസം റൈഫിൾസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മ്യാൻമറിൽ സൈന്യവും വിമതരും ഏറ്റുമുട്ടൽ തുടരുന്നു; മിസോറാമിലേക്ക് കടന്ന 75 സൈനികരെ തിരിച്ചയച്ചു; അതിർത്തിയിൽ സുരക്ഷ ശക്തമാക്കി അസം റൈഫിൾസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2023, 08:15 pm IST
FacebookTwitterWhatsAppTelegram

ഐസ്വാൾ: മ്യാൻമറിലെ അതിർത്തി പ്രദേശങ്ങളിൽ വിമത ഗ്രൂപ്പുകളും സൈനിക ഭരണകൂടവും തമ്മിൽ സംഘർഷം രൂക്ഷമാകുന്നതിനിടയിൽ ഇന്ത്യയിലേക്ക് കടന്ന മ്യാൻമർ സൈനികരെ തിരിച്ചയച്ചു. 75 മ്യാൻമർ സൈനികർ മിസോറാമിലേക്ക് കടന്നതായും അവരെ മ്യാൻമറിലേക്ക് തിരിച്ചയച്ചതായും മിസോറാം ഡിജിപി അനിൽ ശുക്ല പറഞ്ഞു.

മ്യാൻമറിലെ രണ്ട് പ്രധാന സൈനിക ക്യാമ്പുകൾ വിമതർ കീഴടക്കിയിരുന്നു.തുടർന്ന് 75 മ്യാൻമർ സൈനികർ മിസോറാമിലേക്ക് പ്രവേശിച്ചു. പോലീസ് അവരെ രക്ഷപ്പെടുത്തി അസം റൈഫിൾസിന് കൈമാറുകയായിരുന്നു. സേന അവരെ മ്യാൻമറിലേക്ക് തിരിച്ചയച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മ്യാൻമറിന്റെ അതിർത്തി പ്രദേശങ്ങളിൽ അടുത്തിടെ മ്യാൻമർ സൈന്യം നടത്തിയ വ്യോമാക്രമണത്തെ തുടർന്ന് നിരവധി മ്യാൻമർ പൗരന്മാരും അതിർത്തി കടന്ന് മിസോറാമിലെ ചാമ്പായി ജില്ലയിൽ എത്തിയിരുന്നു.

കഴിഞ്ഞ ആഴ്ച, മ്യാൻമറിൽ വിമത സേനയും സൈനിക ഭരണകൂടവും തമ്മിൽ ഒരു വലിയ പോരാട്ടം നടന്നു. വിമതർ ചില പ്രദേശങ്ങൾ കീഴടക്കി. സംഘർഷം കാരണം, സോഖാവത്തറിനടുത്തുള്ള കാവ്‌മോയ് ഗ്രാമത്തിലെ ധാരാളം ​ഗ്രാമീണർ താൽക്കാലികമായി ഇന്ത്യയിലേക്ക് പാലായനം ചെയ്തിരുന്നു. അന്ന് ഇന്ത്യയിലേക്ക് വന്ന ചിലർക്ക് പരിക്കേറ്റിരുന്നു ഞങ്ങൾ അവരെ ചമ്പായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിലരെ ഐസ്വാൾ സിവിൽ ആശുപത്രിയിലേക്കും കൊണ്ടുപോയിട്ടുണ്ട്. സ്ഥിതി ശാന്തമായതിനെ തുടർന്ന് ഭൂരിഭാ​ഗം പേരും തിരിച്ചു പോയി. അതിർത്തിയിൽ മിസോറാം പോലീസും അസം റൈഫിൾസുമായി സംയുക്തമായാണ് പ്രവർത്തിക്കുന്നതെന്നും ഡിജിപി  വ്യക്തമാക്കി.

Tags: mizoramMYANMAR
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies