രതീഷ് ബാലകൃഷ്ണന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമ. ചിത്രത്തിൽ പ്രേക്ഷകർ ഏറ്റെടുത്ത കഥാപാത്രങ്ങളായിരുന്നു സുരേശനും സുമലതയും. ആ രണ്ട് കഥാപാത്രങ്ങളും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സ്പിൻ ഓഫ് ചിത്രമാണ് ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’.
ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായ വിവരം പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. രാജേഷ് മാധവനും ചിത്ര നായരുമാണ് സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നത്. രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാളാണ് തിരക്കഥയും. ചായാഗ്രഹണം സബിൻ ഊരാളുക്കണ്ടി. സംഗീതം ഡോൺവിൻസെന്റ്.
സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ സിനിമയുടെ നിർമ്മാണം നിര്‍വഹിക്കുന്നത് സില്‍വര്‍ ബേ സ്റ്റുഡിയോ, സില്‍വര്‍ ബ്രൊമൈഡ് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ മാനുവല്‍ ജോസഫ്, അജിത്ത് തലാപ്പിള്ളി എന്നിവരും സഹ നിർമ്മാതാക്കൾ രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാള്‍, ജെയ് കെ, വിവേക് ഹര്‍ഷന്‍ എന്നിവരുമാണ്. വര്‍ണാഭമായി പയ്യന്നൂർ കോളേജിൽ വച്ച് ചിത്രത്തിന്റെ പൂജ നടത്തിയതും ശ്രദ്ധയാകർഷിച്ചിരുന്നു. പൂജ ചടങ്ങുകൾ സുരേശന്റെയും സുമലതയുടെയും വിവാഹ വേദി എന്ന നിലയിലാണ് നടത്തിയത്. സുധീഷ് ഗോപിനാഥാണ് ക്രിയേറ്റീവ് ഡയറക്ടർ.
View this post on Instagram