അത്തം ഘോഷയാത്രയിലെ വായുവിൽ നിൽക്കുന്ന കൃഷ്ണൻ; 'ആകാശക്കാഴ്ച’യ്ക്ക് പിന്നിൽ മാജിക്കല്ല, കൃത്യമായ എൻജിനീയറിങ് മികവ്
Wednesday, August 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അത്തം ഘോഷയാത്രയിലെ വായുവിൽ നിൽക്കുന്ന കൃഷ്ണൻ; ‘ആകാശക്കാഴ്ച’യ്‌ക്ക് പിന്നിൽ മാജിക്കല്ല, കൃത്യമായ എൻജിനീയറിങ് മികവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2026, 12:14 pm IST
Facebook
Twitter
WhatsAppTelegram

തൃപ്പൂണിത്തുറ: അത്തം ഘോഷയാത്രയിലെ കാഴ്ചക്കാരെ അമ്പരപ്പിച്ച നിശ്ചലദൃശ്യമായിരുന്നു പാഞ്ചാലി വസ്ത്രാക്ഷേപം. പാഞ്ചാലിക്ക് വസ്ത്രം നൽകുന്ന രീതിയിൽ ആകാശത്ത് ഉയർന്നുനിന്ന കൃഷ്ണനെ കണ്ട് കാണികൾ കൗതുകത്തിലായി. ഐരേറ്റിൽ ബ്രദേഴ്സിന്റെ ഈ നിശ്ചലദൃശ്യത്തിനാണ് ഇത്തവണ ഒന്നാം സമ്മാനം.

ആകാശത്ത് കൃഷ്ണൻ നിൽക്കുന്നതിന് പിന്നിലെ രഹസ്യം എന്തെന്ന ചോദ്യത്തിനാണ് ദൃശ്യത്തിന് പിന്നിൽ പ്രവർത്തിച്ച വെൽഡിങ് വർക്ക്‌ഷോപ്പ് ഉടമ ദിനേശ് കുമാർ മറുപടി നൽകുന്നത്. കൃത്യമായ പ്ലാനിങ്ങും സുരക്ഷാ മുൻകരുതലുകളും ഉപയോഗിച്ചാണ് ഈ വിസ്മയക്കാഴ്ച ഒരുക്കിയത്.

ലോറിയുടെ പ്ലാറ്റ്‌ഫോമിൽ നിന്ന് 3 ഇഞ്ച് വീതിയും 1.5 ഇഞ്ച് കനവുമുള്ള രണ്ട് ഇരുമ്പ് ട്യൂബുകൾ മുകളിലേക്ക് ഉയർത്തി വെൽഡ് ചെയ്തു. ഇതിൽനിന്നാണ് കൈയുടെ ആകൃതിയിലുള്ള ഇരുമ്പ് ഘടന ഒരുക്കിയത്. ഷോൾഡർ ഭാഗത്തുനിന്ന് താഴേക്ക് കാലുകൾ വരെ ഒരിഞ്ചിന്റെ രണ്ട് സ്ക്വയർ ട്യൂബുകൾ ഉപയോഗിച്ച് വീണ്ടും വെൽഡ് ചെയ്ത് ബന്ധിപ്പിച്ചു. കൃഷ്ണനായി വേഷമിട്ട നിഖിൽ സത്യന്റെ കൃത്യമായ ശരീര അളവെടുത്താണ് പ്ലേറ്റുകൾ മുറിച്ച് വെൽഡിങ് പൂർത്തിയാക്കിയത്. ഇരുമ്പ് നിർമിതികളെ പൂർണമായും സാരി ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ ഉപയോഗിച്ച് മറച്ചതോടെ കാണികളുടെ കണ്ണിൽ പതിഞ്ഞത് വായുവിൽ നിൽക്കുന്ന കൃഷ്ണൻ മാത്രം.

60 കിലോ ഭാരമുള്ള കലാകാരൻ; സുരക്ഷയ്‌ക്ക് പ്രത്യേക ശ്രദ്ധ
ഏകദേശം 60 കിലോഗ്രാം ഭാരമുള്ള നിഖിൽ സത്യനെ വായുവിൽ നിർത്തുന്നതിന് മുമ്പ് നിരവധി ഘട്ടങ്ങളിലായി സുരക്ഷാ പരിശോധന നടത്തി. ഒന്നിലധികം ആളുകൾ ഘടനയിൽ തൂങ്ങിനോക്കിയും വാഹനം ഓടിച്ചും നിർത്തിയും കുലുക്കം പരിശോധിച്ചുമാണ് സുരക്ഷ ഉറപ്പാക്കിയത്. പരിശോധനകൾ പൂർത്തിയാക്കി ഘടന സുരക്ഷിതമാണെന്ന് ഉറപ്പാക്കിയ ശേഷമാണ് നിഖിലിനെ അതിലേക്ക് കയറ്റിയത്.

അത്തം ഘോഷയാത്രയിൽ ആളുകളെ അമ്പരപ്പിക്കുന്ന നിശ്ചലദൃശ്യങ്ങൾ ഒരുക്കുന്നത് സംഘത്തിന് പുതിയ കാര്യമല്ല. മുൻ വർഷങ്ങളിലും സമാന രീതിയിലുള്ള ശ്രദ്ധേയമായ ദൃശ്യങ്ങൾ ഇവർ ഒരുക്കിയിട്ടുണ്ട്. കണ്ണൻ പണ്ടാത്തിൽ, സിബിൽ ജോബ്, ആർ. ശബരിനാഥ്, സുദേവ് വി. അനിൽകുമാർ, കെ.എസ്. പ്രണവ് തുടങ്ങിയവരാണ് വിവിധ നിശ്ചലദൃശ്യങ്ങളിൽ വേഷമിട്ടത്.

ടി. അരുൺ, അജയ് കൃഷ്ണൻ, അശ്വൻ ഭാസി, സിൽബിൻ ജോബ്, അജയ് രഘു, യദു ജയപ്രകാശ്, ഗൗതം കൃഷ്ണ, ബാബു പുളിമൂട്ടിൽ തുടങ്ങിയവരും ദൃശ്യത്തിന് പിന്നിൽ പ്രവർത്തിച്ചു. കാഴ്ചക്കാരെ അമ്പരപ്പിച്ച ‘ആകാശക്കാഴ്ച’യ്‌ക്ക് പിന്നിൽ മാസ്റ്റർ പ്ലാനിങ്ങും കൃത്യമായ എൻജിനീയറിങ് മികവുമാണെന്ന് ചുരുക്കത്തിൽ പറയാം.

Tags: onamAthachamayam 2026Flot
Share
Tweet
SendShare

More News from this section

ട്രാക്കിലേക്ക് എങ്ങനെയെത്തി? അമ്പലപ്പുഴയിലെ ഒന്നരവയസുകാരന്റെ മരണത്തിൽ നാട്ടുകാർക്ക് സംശയം; ലോക്കോ പൈലറ്റിന്റെ മൊഴിയും നിർണായകം

 മുസ്ലീം ലീഗിനും ജമാഅത്തെ ഇസ്ലാമിയും മുന്നോട്ടുവയ്‌ക്കുന്ന വിഭജന രാഷ്‌ട്രീയം കേരളത്തെ തകർക്കും: രാജ്യത്തിന്റെ നിയമം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്: ബിജെപി

ശബരിമല സ്വർണ കവർച്ച: പ്രശാന്തിനും അജികുമാറിനുമെതിരെ ശക്തമായ തെളിവുകൾ; പോറ്റിയുമായുള്ള ഫോൺ രേഖകൾ പുറത്ത്

വടക്കഞ്ചേരിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് ജീപ്പിടിച്ച് ഒരാൾ മരിച്ചു; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

മഞ്ചേരിയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

8 വയസുകാരിയെ മറയാക്കി ലഹരിക്കടത്ത്; എംഡിഎംഎയുമായി അമ്മയും മകനും പെൺസുഹൃത്തും ഉൾപ്പെടെ നാലംഗ സംഘം പിടിയിൽ; അറസ്റ്റിലായവർക്ക് സ്വന്തമായി ടെക്സ്റ്റൈൽ ഷോപ്പ്

Latest News

അത്തം ഘോഷയാത്രയിലെ വായുവിൽ നിൽക്കുന്ന കൃഷ്ണൻ; ‘ആകാശക്കാഴ്ച’യ്‌ക്ക് പിന്നിൽ മാജിക്കല്ല, കൃത്യമായ എൻജിനീയറിങ് മികവ്

കമ്യൂണിസ്റ്റുകാരുടെ എണ്ണമെടുക്കണം; വീഴ്ച വരുത്തിയാൽ നടപടി നേരിടേണ്ടിവരും; തഹസീൽദാർക്ക് സസ്‌പെൻഷൻ

കേന്ദ്രസർക്കാർ 75 കോടിയിലേറെ രൂപ അനുവദിച്ചിട്ട് ഒരു വർഷം; മലമ്പുഴ ഉദ്യാന നവീകരണത്തിൽ സംസ്ഥാനത്തിന് വൻവീഴ്ച; പൂർത്തിയായത് 4% മാത്രം; അതൃപ്തി രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശൂരിൽ എംഡിഎംഎ കൈമാറ്റത്തിനിടെ റിട്ടയേർഡ് എസ്‌പിയുടെ മകൻ എക്സൈസ് പിടിയിൽ

ഓണത്തിന് ദിവസങ്ങൾ മാത്രം ബാക്കി; ആറന്മുളയിലെ തിരുവോണത്തോണി മുങ്ങി; ദേവസ്വം ബോർഡിനെതിരെ ഗുരുതര ആരോപണം

മണിക്കൂറുകളോളം കുളത്തിൽ മുങ്ങിക്കിടക്കുന്ന 16കാരൻ; ദുരിതം അറിഞ്ഞ് അനന്ത് അംബാനി, ചികിത്സയ്‌ക്കായി മുംബൈയിലേക്ക് എയർലിഫ്റ്റ്

യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷന് രണ്ടാം നിക്കാഹ്; വധുവായി ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറിയുടെ മകൾ;  മുഹമ്മദ് ഹാരിസ് നാലപ്പാടിന്റെ കല്യാണത്തിന് ഭാര്യയോടൊപ്പം പങ്കെടുത്ത് മുഖ്യമന്ത്രി ഡി കെ ശിവകുമാർ

കരുവാറ്റ കൊലപാതകം: തമിഴ് സിനിമയിൽ നിന്ന് ആശയം, വാട്സ്ആപ്പ് ചാറ്റിൽ ഗൂഢാലോചന; 13കാരിയടക്കമുള്ള കൗമാര സംഘം കുടുങ്ങിയത് ഇങ്ങനെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies