ഇപി ജയരാജനുമായി പി സതീഷ് കുമാറിന് അടുത്ത ബന്ധം; കരുവന്നൂർ കേസിൽ സിപിഎമ്മിന് മുട്ടിടിക്കും; ഇഡിയ്ക്ക് അരവിന്ദാക്ഷൻ നൽകിയ മൊഴി പുറത്ത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇപി ജയരാജനുമായി പി സതീഷ് കുമാറിന് അടുത്ത ബന്ധം; കരുവന്നൂർ കേസിൽ സിപിഎമ്മിന് മുട്ടിടിക്കും; ഇഡിയ്‌ക്ക് അരവിന്ദാക്ഷൻ നൽകിയ മൊഴി പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2023, 10:23 am IST
EP JAYARAJAN

EP JAYARAJAN

Facebook
Twitter
WhatsAppTelegram

കൊച്ചി: കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ സിപിഎമ്മിന് കുരുക്കിട്ട് ഇഡി. കരുവന്നൂർ കേസിൽ സിപിഎമ്മിനെ കുരുക്കുന്ന അരവിന്ദാക്ഷന്റെ മൊഴി പുറത്ത്. സിപിഎം നേതാക്കൾ പണം കൈപ്പറ്റിയതായാണ് അരവിന്ദാക്ഷന്റെ മൊഴി. പി സതീഷ് കുമാറിന് എൽഡിഎഫ് കൺവീനർ ഇപി ജയരാജനുമായി അടുത്ത ബന്ധമാണെന്നാണ് അരവിന്ദാക്ഷൻ ഇ‍ഡിയ്‌ക്ക് നൽകിയ മെഴി. ഇപി ജയരാജനുമായി സതീഷ് കുമാർ നടത്തിയ കൂടിക്കാഴ്ചകൾക്കും സാക്ഷിയായത് അരവിന്ദാക്ഷനാണെന്നും മൊഴിയിൽ പറയുന്നു.

അതേസമയം പികെ ബിജുവിന് അഞ്ച് ലക്ഷം രൂപ നൽകിയെന്നും എസി മൊയ്തീൻ പണം കൈപ്പറ്റിയെന്നും അരവിന്ദാക്ഷൻ ഇഡിയോട് പറഞ്ഞു. 2016ൽ എസി മൊയ്തീൻ രണ്ട് ലക്ഷം രൂപ കൈപ്പറ്റി. പികെ ബിജു 2020-ൽ 5 ലക്ഷം രൂപ കൈപ്പറ്റി.സതീഷിന്റെ സഹോദരൻ ശ്രീജിത്ത് വഴിയാണ് പണം കൈപ്പറ്റിയതെന്നും ഇഡിയുടെ റിപ്പോർട്ട്. കരുവന്നൂർ കേസിൽ ഉന്നതരിലേക്ക് അന്വേഷണം ആരംഭിച്ചെന്ന ഇഡിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് അരവിന്ദാക്ഷന്റെ മൊഴി ഇഡി പുറത്തുവിട്ടിരിക്കുന്നത്.

നേരത്തെ കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ ദേശാഭിമാനിക്കും പങ്കുള്ളതായി ഇഡി പറഞ്ഞിരുന്നു. സിപിഎം മുഖപത്രമായ ദേശാഭിമാനിക്കും പണം നൽകിയതായാണ് ഇഡിയുടെ പുതിയ വെളിപ്പെടുത്തൽ. പി സതീഷ്കുമാറിൽ നിന്ന് പണം കൈപ്പറ്റിയതിൽ ദേശാഭിമാനി പബ്ലിക്കേഷൻസും ഉണ്ടെന്നാണ് ഇഡിയുടെ വെളിപ്പെടുത്തൽ. ദേശാഭിമാനി പണം വാങ്ങിയത് 2015-2016 കാലത്താണെന്നും രണ്ട് തവണയായി 36 ലക്ഷം കൈപ്പറ്റിയെന്നും ഇഡി വ്യക്തമാക്കി. 18 ലക്ഷം വീതം ദേശാഭിമാനി പബ്ലിക്കേഷൻസിന് നൽകി. ഈ സാമ്പത്തിക ഇടപാടിന് തെളിവുകളുണ്ടെന്നാണ് ഇഡി റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പട്ട് കൂടുതൽ വെളിപ്പെടുത്തലുകൾ ഉടൻ ഉണ്ടാകുമെന്നാണ് വിവരം.

Tags: ep jayarajankaruvannoor bank case
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies