നാല് ദിവസത്തേക്ക് വെടിനിർത്തൽ; 50 ബന്ദികളെ ഘട്ടം ഘട്ടമായി വിട്ടയയ്ക്കും; കരാറിന് അംഗീകാരം നൽകി ഇസ്രായേൽ മന്ത്രിസഭ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നാല് ദിവസത്തേക്ക് വെടിനിർത്തൽ; 50 ബന്ദികളെ ഘട്ടം ഘട്ടമായി വിട്ടയയ്‌ക്കും; കരാറിന് അംഗീകാരം നൽകി ഇസ്രായേൽ മന്ത്രിസഭ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2023, 07:55 am IST
FacebookTwitterWhatsAppTelegram

ടെൽ അവീവ്: ഹമാസ് ഭീകരർക്കെതിരെയുള്ള വെടിനിർത്തൽ കരാറിന് അംഗീകാരം നൽകി ഇസ്രായേൽ മന്ത്രിസഭ. ആറ് ആഴ്‌ച്ചയിലേറെയായി നീണ്ടു നിൽക്കുന്ന യുദ്ധത്തിനാണ് ഇതോടെ താത്കാലികമായി വിരാമമാകുന്നത്. ബന്ദികളാക്കപ്പെട്ടവരിൽ 50 പേരെ മോചിപ്പിക്കാമെന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് താത്കാലിക വെടിനിർത്തൽ നടപ്പിലാക്കുന്നത്. ഖത്തറിന്റെ മധ്യസ്ഥതയിലുള്ള ചർച്ചകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്നു വരികയായിരുന്നു. ഇതിനിടെയാണ് ഇസ്രായേലിന്റെ ഔദ്യോഗിക പ്രതികരണം വന്നിരിക്കുന്നത്. മന്ത്രിസഭയിലെ ഭൂരിഭാഗം അംഗങ്ങളും വെടിനിർത്തൽ കരാറിനോട് യോജിപ്പ് പ്രകടിപ്പിച്ചുവെന്നാണ് വിവരം.

നാല് ദിവസത്തേക്കാണ് വെടിനിർത്തൽ നടപ്പിലാക്കുന്നത്. സ്ത്രീകളേയും കുട്ടികളേയുമാണ് ആദ്യ ഘട്ടത്തിൽ മോചിപ്പിക്കുന്നത്. നാല് ദിവസങ്ങളിലായി ഘട്ടം ഘട്ടമായിട്ടായിരിക്കും ബന്ദികളെ മോചിപ്പിക്കുന്നത്. ഈ നാല് ദിവസങ്ങളിലും ഇസ്രായേലിന്റെ ഭാഗത്ത് നിന്നും യാതൊരു വിധത്തിലുള്ള ആക്രമണങ്ങളും ഉണ്ടാകില്ല. നാല് ദിവസത്തിന് ശേഷം കൂടുതൽ ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് തയ്യാറായാൽ വെടിനിർത്തൽ നീട്ടുമെന്നും ഇസ്രായേൽ മന്ത്രിസഭയുടെ പ്രസ്താവനയിൽ പറയുന്നു. 10 ബന്ദികളെ മോചിപ്പിച്ചാൽ ഓരോ ദിവസവും വെടിനിർത്തൽ നീട്ടുമെന്നാണ് അറിയിച്ചിരിക്കുന്നത്. കരാറിന് സമ്മതിച്ചതായി ഹമാസും അറിയിച്ചിട്ടുണ്ട്.

അതേസമയം വെടിനിർത്തൽ ഏത് ദിവസം പ്രാബല്യത്തിൽ വരുമെന്ന കാര്യം ഇരുപക്ഷവും അറിയിച്ചിട്ടില്ല. ഇന്ന് പുലർച്ചെയാണ് ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിൽ ചേർന്ന അടിയന്തര കാബിനറ്റ് യോഗം അവസാനിച്ചത്. കരാർ അവസാനിക്കുന്ന ദിവസം ആക്രമണം പുന:രാരംഭിക്കുമെന്നും ഇസ്രായേൽ അറിയിച്ചിട്ടുണ്ട്. 38 അംഗ മന്ത്രിസഭാംഗങ്ങൾക്ക് പുറമെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തിരുന്നു. ബന്ദികളാക്കപ്പെട്ട എല്ലാവരേയും തിരികെ എത്തിക്കുന്നത് വരെ യുദ്ധം തുടരുമെന്നും ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു.

Tags: israelbenjamin nethanyahuHamas
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies