ട്വിസ്റ്റോട് ട്വിസ്റ്റ്; 5 ദിവസത്തെ നാടകീയതകൾക്ക് അന്ത്യം; CEO സ്ഥാനത്തേക്ക് വീണ്ടും സാം ആൾട്ട്മാൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ട്വിസ്റ്റോട് ട്വിസ്റ്റ്; 5 ദിവസത്തെ നാടകീയതകൾക്ക് അന്ത്യം; CEO സ്ഥാനത്തേക്ക് വീണ്ടും സാം ആൾട്ട്മാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2023, 01:43 pm IST
Facebook
Twitter
WhatsAppTelegram

ഓപ്പൺ എഐയുടെ സിഇഒ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ സാം ആൾട്ട്മാൻ മൈക്രോസോഫ്റ്റിലേക്ക് ചേക്കേറുന്നുവെന്ന വാർത്ത പുറത്തുവന്നിട്ട് അധിക ദിവസമായിട്ടില്ല. ആൾട്ട്മാന്റെ പുറത്താക്കൽ ഓപ്പൺ എഐയിലെ ജീവനക്കാരുടെ കൂട്ടരാജി ഭീഷണിയിലേക്കും എത്തിച്ചിരുന്നു. കാര്യങ്ങൾ കൂടുതൽ വഷളാവുകയാണെന്ന തിരിച്ചറിവിലെത്തിയ ഓപ്പൺ എഐ, കമ്പനിയുടെ ഡയറക്ടർ ബോർഡിൽ വൻ അഴിച്ചുപണി നടത്തിയിരിക്കുകയാണ്. ഇതോടെ തന്റെ സിഇഒ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് സാം ആൾട്ട്മാൻ. പുതിയ ഭരണസമിതിയെ നിയമിച്ചതിന് പിന്നാലെയാണ് നിർണ്ണായക തീരുമാനമുണ്ടായിരിക്കുന്നത്.

പുതിയ ഭരണസമിതിയിൽ ബ്രട്ട് ടെയ്‌ലർ, ലാറി സമ്മേഴ്‌സ്, ആദം, ഡി’ആഞ്ചലോ എന്നിവരുണ്ടാകും. സാം ആൾട്ട്മാനുമായുള്ള പുതിയ കരാറിനെ സംബന്ധിച്ച് ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ഓപ്പൺ എഐ അറിയിച്ചു. താൻ സിഇഒ സ്ഥാനത്തേക്ക് തിരിച്ചുവരികയാണെന്നും മൈക്രോസോഫ്റ്റുമായുള്ള പങ്കാളിത്തം ശക്തമായി തുടരുമെന്നും സാം ആൾട്ട്മാൻ വ്യക്തമാക്കി. ഇക്കാര്യം സ്ഥിരീകരിച്ച് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലേയും രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സാമിനെ സിഇഒ സ്ഥാനത്ത് നിന്നും ഓപ്പൺ എഐ പുറത്താക്കിയത്. ഡയറക്ടർ ബോർഡ് അംഗങ്ങളുടേതായിരുന്നു തീരുമാനം. തൊട്ടുപിന്നാലെ പ്രതിഷേധമറിയിച്ചുകൊണ്ട് സഹസ്ഥാപകൻ രാജിവച്ചിരുന്നു. ഇതിന് ശേഷം മറ്റ് ജീവനക്കാരും രാജി ഭീഷണി മുഴക്കി. സത്യ നദെല്ലേയുടെ പ്രഖ്യാപനം കൂടി എത്തിയതോടെ ഡയറക്ടർ ബോർഡിനെ പിരിച്ചുവിടാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു ഓപ്പൺ എഐ. നാടകീയമായ സംഭവങ്ങൾക്കൊടുവിൽ വെറും അഞ്ച് ദിവസത്തെ ഇടവേളയിൽ പുറത്താക്കപ്പെട്ട സാം ആൾട്ട്മാൻ വീണ്ടും സിഇഒ സ്ഥാനത്തേക്ക് തിരിച്ചെത്തുകയും ചെയ്തു.

Tags: CEOSam AltmanOpenAI
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies