പ്രഭാത ഭക്ഷണത്തെ തലച്ചോറിന്റെ ഭക്ഷണം എന്നാണ് അറിയപ്പെടുന്നത്. അതു കൊണ്ട് തന്നെ പ്രഭാത ഭക്ഷണം പോഷക സമൃദ്ധം ആയിരിക്കണം. എല്ലാ ദിവസം ഒരേ തരത്തിലെ പ്രഭാത ഭക്ഷണം കഴിക്കാൻ മടിയായിട്ടുള്ളവരുമുണ്ട്. അത്തരക്കാർക്ക് വേണ്ടി വ്യത്യസ്തമായൊരു ഇഡ്ഡലി പരീക്ഷിക്കുന്നത് നല്ലതാണ്. പോഷക സമൃദ്ധമായ റാഗി കൊണ്ട് ഇഡ്ഡലി തയ്യാറാക്കുന്നത് എങ്ങനെ ആണെന്ന് നോക്കാം.
റാഗി :1 1/2 കപ്പ്
പച്ച അരി: 3/4 കപ്പ്
ഉഴുന്ന്. : 1/2 കപ്പ്
ഉലുവ. : 1 ടീസ്പൂൺ
അവിൽ : 1/2 കപ്പ്
ഉപ്പ് : ആവശ്യത്തിന്
റാഗി, പച്ചരി, ഉഴുന്ന്, ഉലുവ എന്നിവ നന്നായി കഴുകി മൂന്നുമണിക്കൂറിലേറെ കുതിരാന്‍ വെയ്‌ക്കുക. മൂന്ന് മണിക്കൂറ് കഴിഞ്ഞതിന് ശേഷം 10 മിനുട്ട് അവിൽ കുതിരാൻ വെക്കുക. ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് സാധാരണ ഇഡ്ഡലിക്ക് അരയ്‌ക്കുന്ന പോലെ നല്ല മയത്തില്‍ ഇവ എല്ലാം അരച്ചെടുക്കുക. അരച്ച മാവ് എട്ടുമണിക്കൂറെങ്കിലും പുളിക്കാന്‍ വെയ്‌ക്കുക. പിന്നീട് ഇഡ്ഡലിത്തട്ടില്‍ ഒഴിച്ച് വേവിച്ച്, റാഗി ഇഡ്ഡലി ഉണ്ടാക്കിയെടുക്കാം.















