ന്യൂഡൽഹി: മോഷണ ശ്രമത്തിനിടയിൽ 18 വയസുകാരനെ കുത്തിക്കൊന്ന് 16 കാരന്. വടക്കുകിഴക്കന്‍ ഡൽഹിയിലെ ജന്ത മസ്ദൂർ കോളനിയിൽ ചൊവ്വാഴ്ച രാത്രിയാണ് ദാരുണമായസംഭവം നടന്നത്. 350 രൂപയ്ക്ക് വേണ്ടിയാണ് യുവാവിനെ കൊലപ്പെടുത്തിയത്. സംഭവശേഷം മൃതദേഹത്തിനരികിൽ നിന്നും പ്രതി നൃത്തം ചെയ്തു. ക്രൂരമായ കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട ആളും പ്രതിയും തമ്മിൽ യാതൊരു വിധ മുൻ പരിചയവുമില്ലെന്നാണ് പോലീസ് പറയുന്നത്. കഴുത്ത് ഞെരിച്ച് ബോധരഹിതനാക്കിയ ശേഷമാണ് 16 കാരൻ 18 കാരനെ അറുപതോളം തവണയാണ് കത്തികൊണ്ട് കുത്തിയത്. കൊലപാതക ശേഷം 350 രൂപയാണ് പ്രതി യുവാവിന്റെ പക്കൽ നിന്നും കൈക്കലാക്കിയത്.
കൊല്ലപ്പെട്ടുവെന്ന് ഉറപ്പാക്കിയ ശേഷം അക്രമി മൃതദേഹം കാല് കൊണ്ട് ചവിട്ടുന്നതും സിസിടിവിയിൽ വ്യക്തമാണ്. ശേഷം മൃതദേഹത്തിനരികെ നിന്ന് നൃത്തം ചെയ്യുന്നതും പിന്നാലെ മൃതദേഹം ഇടുങ്ങിയ ഇടവഴിയിലേക്ക് വലിച്ചിഴയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാം.