ആരോഗ്യ സമ്പന്നവും നിരവധി പോഷഗുണങ്ങൾ അടങ്ങിയതുമായ പച്ചക്കറിയാണ് ചീര. കുപ്പച്ചീര, പെരുഞ്ചീര, പറമ്പുചീര, ചായമന്‍സാ (മെക്‌സിക്കന്‍ ചീര), മധുരച്ചീര, തോട്ടച്ചീര, പാലക് ചീര, ഇറച്ചിച്ചീര തുടങ്ങി വിവിധ തരത്തിലെ ചീരകളുണ്ട്. ഇവയെല്ലാം കഴിയ്‌ക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
വിളര്‍ച്ച, ത്വക്ക് രോഗങ്ങള്‍, നേത്രരോഗങ്ങള്‍, ആസ്ത്മ, അതിസാരം, അസ്ഥിരോഗങ്ങള്‍, മഞ്ഞപ്പിത്തം തുടങ്ങി നിരവധി രോഗങ്ങൾക്ക് ചീര ഉപയോഗപ്രദമാണ്. ഇലക്കറികളിൽ ധാരാളം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ചീര ഉപയോഗിച്ച് ജ്യൂസ് ഉണ്ടാക്കിയും കുടിയ്‌ക്കാറുണ്ട്. ചീരയുടെ കൂടുതൽ ഗുണങ്ങള്‍ എന്തൊല്ലാമെന്ന് പരിശോധിക്കാം.
വിറ്റാമിൻ എ,സി,കെ എന്നിവയുടെ കലവറയാണ് ചീര. ചീരയിലെ അയൺ വിളര്‍ച്ച കുറയ്‌ക്കാന്‍ ഏറെ സഹായിക്കുന്നു. ഇവയിലെ ഫ്നോളവയിഡുകള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ക്യാന്‍സർ പ്രതിരോധിക്കാൻ സഹായിക്കും. ചീരയിൽ കലോറിയുടെ അളവ് കുറവായതിനാൽ ശരീരഭാരം കുറയ്‌ക്കാൻ മികച്ചതാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന ആല്‍ഫ ലിപോയ്ക് ആസിഡ് ചീരയിലുണ്ട്.
ചീരയിലെ വിറ്റാമിന്‍ കെ എല്ലുകളുടെ ബലത്തിന് സഹായിക്കുന്നു. ബീറ്റാ കരോട്ടീന്‍ ആസ്ത്മ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം പകരും.
ഫ്രീ റാഡിക്കലുകളെ ചെറുക്കാനുള്ള കഴിവുള്ളതിനാല്‍ യുവത്വമുള്ള ചര്‍മം നിലനിര്‍ത്താന്‍ സഹായിക്കുന്നു. നാരുകള്‍ ധാരാളം അടങ്ങിയതിനാല്‍ ദഹനം എളുപ്പമാക്കുന്നു. മലബന്ധം, അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്. കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്നത് തടയാന്‍ ശേഷിയുള്ള ചീര ഹൃദയാരോഗ്യം സംരക്ഷിക്കും. പോഷകഗുണങ്ങളാല്‍ സമ്പുഷ്ടമായ മധുരച്ചീര രോഗപ്രതിരോധത്തിന് ഉത്തമമാണ്. കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, വിറ്റാമിന്‍ കെ എന്നിവ അടങ്ങിയ കുപ്പച്ചീര വിളര്‍ച്ചയും തടയും.
ചീര കഴിക്കുന്നത് കൊണ്ട് ഗുണങ്ങൾ മാത്രമല്ല ചില ദോഷങ്ങളും സംഭവിക്കാം. ചീരയിലെ ഓക്‌സാലിക് ആസിഡ്, മറ്റ് ധാതുക്കളെ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിച്ചേക്കാം. ഇലക്കറികളിൽ അടങ്ങിയിരിക്കുന്ന ഹിസ്റ്റമിൻ എന്ന രാസവസ്തുവാണ് ശരീരത്തിലെ ചില കോശങ്ങളിൽ കാണപ്പെടുന്നത്, ഇത് ചില സന്ദർഭങ്ങളിൽ ചെറിയ അലർജിക്ക് കാരണമായേക്കാം. പച്ചയ്‌ക്കോ ഇലകള്‍ ചെറുതായി വാട്ടിയോ കഴിക്കരുത്. നന്നായി വേവിച്ചശേഷം മാത്രമേ കഴിയാക്കാവൂ.















