ശബരിമല മണ്ഡലകാലം; തീർത്ഥാടകർക്ക് വേണ്ടി വൻ സുരക്ഷയൊരുക്കി അഗ്‌നിശമന സേന
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമല മണ്ഡലകാലം; തീർത്ഥാടകർക്ക് വേണ്ടി വൻ സുരക്ഷയൊരുക്കി അഗ്‌നിശമന സേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2023, 08:38 pm IST
FacebookTwitterWhatsAppTelegram

ശബരിമല: മണ്ഡലകാല ദർശനത്തിനായി സന്നിധാനത്ത് എത്തുന്ന അയ്യപ്പ ഭക്തരുടെ സുരക്ഷയ്‌ക്കായി അഗ്‌നിശമന സേനയും സിവിൽ ഡിഫെൻസ് വോളണ്ടിയർമാരും വിപുലമായ സംവിധാനങ്ങൾ ഒരുക്കി. സന്നിധാനം- പമ്പ കൺട്രോൾ റൂമുകൾക്ക് കീഴിലായി 14 ഫയർ പോയിന്റുകളും കൂടാതെ നിലയ്‌ക്കൽ മുതൽ കാളകെട്ടി വരെ 25 ഫയർ പോയിന്റുകളും ക്രമീകരിച്ചിട്ടുണ്ട്. വിവിധ ഫയർ പോയിന്റുകളിലായി 295 അഗ്നിശമനസേനാംഗങ്ങളെ ഒരേ സമയം ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ ഫയർ ഓഫീസർ അറിയിച്ചു.

സുരക്ഷിതമായ മണ്ഡലകാലത്തിനായി അയ്യപ്പന്മാർ പാലിക്കേണ്ട നിർദ്ദേശങ്ങൾ:

1, ജലാശയ അപകടം
* ദർശനത്തിനായി സന്നിധാനത്ത് എത്തിയ ഭക്തർ പരിചിതമല്ലാത്ത ജലാശയങ്ങളിൽ ഇറങ്ങി കുളിക്കാതിരിക്കുക
* പമ്പ സ്‌നാന കടവിൽ ഇറങ്ങുന്ന അയ്യപ്പന്മാർ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. കുട്ടികളായ അയ്യപ്പന്മാരെ പ്രത്യേകം ശ്രദ്ധിക്കണം
* അപകട മുന്നറിയിപ്പ് നൽകിയിരിക്കുന്ന ഇടങ്ങളിൽ ഇറങ്ങാതെ ഇരിക്കുക
* അപകടം ശ്രദ്ധയിൽ പെട്ടാൽ 101 നമ്പറിലോ അടുത്തുള്ള ഫയർ പോയിന്റിലോ വിവരം അറിയിക്കുക

2, തീ പിടുത്ത അപകടം

* എൽപിജി സിലിണ്ടർ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ ആവശ്യത്തിനുള്ള സിലിണ്ടർ മാത്രം സ്ഥാപനത്തിൽ സൂക്ഷിക്കുക; സ്റ്റോക്കിലുള്ളവ ഗോഡൗണിൽ സൂക്ഷിക്കുക
* എൽപിജി സിലിണ്ടറുകൾ ചൂട് തട്ടാതെയും പെട്രോൾ ഡീസൽ മണ്ണെണ്ണ എന്നിവയിൽ നിന്നും അകലത്തിലും സൂക്ഷിക്കുക
* കച്ചവട സ്ഥാപനങ്ങളിൽ തീപിടുത്തം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുക
*വനത്തിന് സമീപം ഉള്ള കച്ചവടക്കാർ കടയ്‌ക്ക് ചുറ്റും ഫയർലൈൻ സ്ഥാപിച്ചിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക
* സംരക്ഷണ വന മേഖലയിലേക്ക് കയറുവാനോ കാടിനുള്ളിൽ വച്ച് ഭക്ഷണം പാകം ചെയ്യാനോ തീർത്ഥാടകർ ശ്രമിക്കരുത്
* സന്നിധാനത്തെത്തുന്ന ഭക്തർ പടക്കങ്ങൾ കയ്യിൽ കരുതുവാനോ പൊട്ടിക്കുവാനോ പാടില്ല

3, തിരക്കുമൂലമുള്ള അപകടം
* അനാവശ്യ തിരക്ക് ഉണ്ടാക്കാതെ ഇരിക്കുക. ദർശനത്തിനുള്ള ക്യുവിൽ സാവധാനത്തിൽ നീങ്ങുക
* ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ മെഡിക്കൽ സംഘത്തിന്റെ സഹായം തേടുക
*ആഴിയുടെ സമീപം സുരക്ഷിതമായ അകലം പാലിക്കുക
* മകരവിളക്ക് ദർശനത്തിനായി തിരഞ്ഞെടുക്കുന്ന സ്ഥലം സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തുക, ഉയർന്ന മരച്ചില്ലകളും അപകടകരമായ പ്രദേശങ്ങളും ഒഴിവാക്കുക.

 

 

Tags: Fire forcesecuritySabarimala temple
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies