ഇടുക്കി: ചിന്നക്കനാലിൽ വീണ്ടും കയ്യേറ്റക്കാരെ ഒഴിപ്പിക്കൽ. പന്ത്രണ്ടോളം പേർ കൈവശം വച്ചിരുന്ന ഭൂമിയാണ് ഏറ്റെടുത്തത്. സർവ്വേ നമ്പർ 34/1 ൽ ഉൾപ്പെട്ട ഭൂമിയാണ് ഒഴിപ്പിച്ചത്. വനവാസി പുനരധിവാസ പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് നൽകാൻ അളന്ന് തിരിച്ചിട്ടിരുന്ന ഭൂമിയായിരുന്നു ഈ പന്ത്രണ്ടോളം പേർ കൈവശം വച്ചിരുന്നത്. ഇവരെ ഒഴിപ്പിക്കുന്നതിനിടെ നാട്ടുകാർ വൻ പ്രതിഷേധവുമായി രംഗത്തെത്തി.
നേരത്തെ ഭൂമി ഒഴിയണമെന്നാവശ്യപ്പെട്ട് കയ്യേറ്റക്കാർക്ക് നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ ഇവർ റവന്യൂ വകുപ്പിൽ നൽകിയ അപ്പീലുകളെല്ലാം തള്ളിയിരുന്നു. തുടർന്ന് ഓഗസ്റ്റോടെ കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് വിധി വന്നു. തുടർന്ന് ഈ മാസം ഏഴിന് ഇവർക്ക്് സ്ഥലമൊഴിയണമെന്ന് കാണിച്ച് നോട്ടീസ് നൽകി.
കയ്യേറ്റക്കാർ ഒഴിയാൻ തയ്യാറാകാതെ വന്നതിനെ തുടർന്നാണ് ഇടുക്കി സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തി ഭൂമി പിടിച്ചെടുത്തത്. പതിവിൽ നിന്നും വ്യത്യസ്തമായി ഒരു സ്ഥലത്ത് മാത്രമാണ് ഇത്തവണ ബോർഡ് സ്ഥാപിച്ചത്.