പത്തനംതിട്ട: സർക്കാരിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് റോബിൻ ബസ് ഉടമ ഗിരീഷ്. അനധികൃതമായി സർക്കാർ പിടിച്ചെടുത്ത ബസ,് നിയമപരമായ നടപടികളിലൂടെ പുറത്തിറക്കും. അതിന് ശേഷം പമ്പ റൂട്ടിൽ സർവ്വീസ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
മോട്ടോർ വാഹന വകുപ്പ് പറയുന്നത് നിരന്തരമായി താൻ നിയമം ലംഘിക്കുകയാണെന്നാണ്. പെർമിറ്റ് എടുത്തതിന് ശേഷമാണ് പത്തനംത്തിട്ട -കോയമ്പത്തൂർ റൂട്ടിൽ സർവ്വീസ് നടത്തുന്നത്. എന്നാൽ, പെർമിറ്റ് ലംഘിച്ചു എന്നാരോപിച്ചാണ് പോലീസ് ബസ് കസ്റ്റഡിയിലെടുത്തത്. ബസ് നിയമപരനമായി തന്നെ പുറത്തിറക്കും. ബസിന്റെ പെർമിറ്റ് റദ്ദാക്കുമെന്ന് പറയുന്നതിനെ പുച്ഛത്തോടെയാണ് നോക്കികാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
പോലീസ് കസ്റ്റഡിയിലുള്ള റോബിൻ ബസ് പുറത്തിറക്കി 10 ദിവസത്തിനുള്ളിൽ പുതിയ ബസ്സിന്റെ സർവ്വീസ് ആരംഭിക്കും. ചെങ്ങന്നൂർ- പമ്പ ഡെസ്റ്റിനേഷൻ ബോർഡ് വച്ച് പമ്പയിലേക്കായിരിക്കും സർവ്വീസ് നടത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.