ന്യൂഡൽഹി: വ്യവസായ നഗരങ്ങളായ മുംബൈയേയും അഹമ്മദാബാദിനെയും ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതി പുരോഗമിക്കുന്നതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ സജ്ജമാക്കുന്നതിനായി 100 കിലോമീറ്റർ ദൂരത്തിൽ വയഡക്ടുകളും (പാലങ്ങൾ) 251 കിലോമീറ്റർ ദൂരത്തിൽ തൂണുകൾ സ്ഥാപിച്ചതായും അശ്വിനി വൈഷ്ണവ് പറഞ്ഞു.
നിർമ്മാണ പുരോഗതി വ്യക്തമാക്കുന്ന വീഡിയോയും അദ്ദേഹം പുറത്തുവിട്ടു. ” ബുള്ളറ്റ് ട്രെയിൻ പദ്ധതി പുരോഗമിക്കുന്നു” എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവച്ചത്. ഗുജറാത്തിന്റെ സാമ്പത്തിക നഗരമായ അഹമ്മദാബാദിനെയും മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയെയും ബന്ധിപ്പിക്കുന്നതോടെ ഇന്ത്യയിലെ ആദ്യ അതിവേഗ റെയിൽവേ പാതയായി ഇത് മാറും.
Progress of Bullet Train project:
Till date: 21.11.2023
Pillars: 251.40 Km
Elevated super-structure: 103.24 Km pic.twitter.com/SKc8xmGnq2— Ashwini Vaishnaw (@AshwiniVaishnaw) November 23, 2023
“>
നവംബർ 2021-ലാണ് മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി ആരംഭിച്ചത്. 2023-ൽ 100 കിലോമീറ്റർ ദൂരത്തിൽ ട്രാക്കിന്റെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയാണ്. ഇതിനുപുറമെ പദ്ധതിയുടെ ഭാഗമായി ഗുജറാത്തിലെ 6 നദികൾക്ക് കുറുകെ മേൽപ്പാലങ്ങളും നിർമ്മിച്ചിട്ടുണ്ട്.