തൃശൂർ: പോലീസിന്റെ വീഴ്ചയിൽ അർജുൻ ആയങ്കിക്ക് ജാമ്യം. മീനാക്ഷിപുരം കവർച്ച കേസിലാണ് അർജുൻ ആയങ്കിക്ക് ജാമ്യം ലഭിച്ചത്. കസ്റ്റഡിയിലായി 125 ദിവസമായിട്ടും പോലീസ് കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് ജാമ്യം ലഭിച്ചത്. ജാമ്യഹർജി പരിഗണിക്കവെ വിഷയത്തിൽ
ഹൈക്കോടതി പ്രോസിക്യൂഷനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
പ്രതിക്കെതിരെ ഗുരുതര കുറ്റമായിരുന്നു ചുമത്തിയിരുന്നത്. പ്രതിയുടെ പൂർവ്വകാല ചരിത്രx വളരെ മോശമായിരുന്നിട്ടും അർഹതയില്ലാത്ത
ജാമ്യം ലഭിച്ചതിന് കാരണം പ്രോസിക്യൂഷന്റെ വീഴ്ചയാണെന്നും കോടതി പറഞ്ഞു. കുറ്റപത്രം കൃത്യസമയത്ത് സമർപ്പിക്കാത്തതിനാലാണ്
ജാമ്യം നൽകാൻ നിർബന്ധിതമായതെന്നും കോടതി വ്യക്തമാക്കി.















