ഇസ്ലാമാബാദ് : ജെയ്‌ഷെ മുഹമ്മദ് ഭീകരൻ യൂനുസ് ഖാനെ അജ്ഞാതർ വെടിവച്ചു കൊന്നു . നിരോധിത ഭീകര സംഘടനയായ ജെയ്‌ഷെ ഇ മുഹമ്മദിന്റെ റിക്രൂട്ടറായിരുന്നു യൂനുസ് ഖാൻ . പാകിസ്താനിലെ ബജൗറിലെ മാമണ്ട് ഏരിയയിൽ വച്ചാണ് സംഭവം .
നിസ്ക്കാരത്തിനായി മസ്ജിദിലേയ്‌ക്ക് പോകുന്നതിനിടെയാണ് അജ്ഞാതർ യൂനുസിന് നേരെ വെടിയുതിർത്തത് . ഇന്ത്യയ്‌ക്കെതിരെ ഭീകരാക്രമണങ്ങൾ നടത്താൻ നിരവധി യുവാക്കളെ സംഘടനയിലേയ്‌ക്ക് റിക്രൂട്ട് ചെയ്തത് യൂനുസ് ഖാനായിരുന്നു.
അതേസമയം അജ്ഞാതന്റെ ആക്രമണത്തെ ഭയന്ന് ആഗോള ഭീകരൻ ഹാഫീസ് സയീദിന്റെ സുരക്ഷ പാകിസ്താൻ വർധിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട് . 16 പേർ അടങ്ങുന്ന സുരക്ഷാസംഘമാണ് ഹാഫീസ് സയീദിനെ സംരക്ഷിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.