വേദനസംഹാരികളോട് ഗുഡ്ബൈ പറഞ്ഞോളൂ; ആർത്തവ ദിനങ്ങളിൽ ഇക്കാര്യം ചെയ്യൂ, വേദനയില്ലാതെ കടന്നുപോകാം..
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വേദനസംഹാരികളോട് ഗുഡ്ബൈ പറഞ്ഞോളൂ; ആർത്തവ ദിനങ്ങളിൽ ഇക്കാര്യം ചെയ്യൂ, വേദനയില്ലാതെ കടന്നുപോകാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2023, 12:58 pm IST
Facebook
Twitter
WhatsAppTelegram

ഒട്ടുമിക്ക സ്ത്രീകളും അനുഭവിക്കുന്ന ബുദ്ധിമുട്ടാണ് മാസംതോറും വരുന്ന ആർത്തവ വേദന. വയറുവേദ വന്നാൽ പലർക്കും ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ മാറുമെങ്കിലും ചിലരിൽ വേദനയുടെ തീവ്രത ദിവസങ്ങളോളം നീണ്ടു നിൽക്കും. ഇതിനുപുറമെ പല സ്ത്രീകൾക്കും ഛർദ്ദിയും നടുവേദനയും തലക്കറക്കവും തലവേദനയുമൊക്കെ അനുഭവപ്പെടാറുണ്ട്. വേദന വരുമ്പോഴൊക്കെയും കെമിക്കലുകളടങ്ങിയ വേദന സംഹാരികളാവും നമ്മിൽ പലരും ഉപയോഗിക്കുക. എന്നാൽ എന്തുകൊണ്ടാണ് ഇങ്ങനെ അസഹ്യമായ വയറുവേദന വരുന്നതെന്ന് നമ്മൾ ചിന്തിച്ചിട്ടുണ്ടോ? അതിനൊരു കാരണമുണ്ട്. അറിയാം..

ആർത്തവത്തിന് മുൻപായി രൂപപ്പെടുന്ന എൻഡോമെട്രിയം എന്ന പാളിയെ പുറന്തള്ളുന്നതിന് ഗർഭപാത്രത്തെ സഹായിക്കുന്ന ലിപിഡ് സംയുക്തങ്ങളായ പ്രോസ്റ്റാഗ്ലാൻഡിനുകളുടെ അമിത ഉത്പാദനമാണ് വയറുവേദനയ്‌ക്കും പേശിവലിവിനും കാരണമായി വരുന്നത്. വേദനകൾ വരുമ്പോൾ മിക്ക സ്ത്രീകളും മെഫെനമിക് ആസിഡ്, ഐബുപ്രൊഫൻ പോലുള്ള നോൺ- സ്റ്റിറോയിഡൽ വേദനസംഹാരികൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇവയുടെ അളവ് 200 മില്ലിഗ്രാമിൽ അധികമാവാൻ പാടില്ലെന്നാണ് വിദഗ്ധർ പറയുന്നത്. പിന്നെ വേദന കൂടിയാൽ എന്തു ചെയ്യാൻ സാധിക്കുമെന്നാവും നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്. അതിനു ഈ മാർഗങ്ങൾ പരീക്ഷിച്ചു നോക്കാം..

1. വയറുവേദനയോ പേശിവലിവോ വരുമ്പോൾ ചെറു ചൂടുവെള്ളം കുടിക്കുന്നതും അടിവയറിൽ ചൂടു പിടിപ്പിക്കുന്നതും വേദന കുറയ്‌ക്കാൻ സഹായിക്കുന്നു. ചില സ്ത്രീകൾക്ക് കായം ഇട്ട് തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതും വേദന അകറ്റാൻ സഹായിക്കുന്നു.

2. തക്കാളി, ബെറിപഴങ്ങൾ, പൈനാപ്പിൾ, ബദാം, ഇഞ്ചി തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും ആർത്തവ സമയത്ത് ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതും വേദന കുറയ്‌ക്കാൻ സഹായകമാണ്.

3.ലഘുവായ വ്യായാമങ്ങൾ ചെയ്യുന്നത് പേശികൾക്ക് അയവ് നൽകാൻ സഹായിക്കുന്നു.

4. വൈറ്റമിൻ ഡി, വൈറ്റമിൻ ഇ, ഒമേഗ ഫാറ്റി ആസിഡുകൾ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.

അസഹ്യമായ വയറുവേദനയും മറ്റു ബുദ്ധിമുട്ടുകളും നിങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിൽ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണ്. വേദനസംഹാരികൾ അമിതമായി ഉപയോഗിക്കുന്നത് നിങ്ങളിൽ ഉയർന്ന രക്തസമ്മർദ്ദം, അൾസർ, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾക്ക് ഇടയാക്കും.

Tags: HealthperiodsSUBStomach Ache
Share
Tweet
SendShare

More News from this section

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies