ഗുരുനാനാക്ക്; വേദാന്ത ദർശനത്തിന്റെ അകംപൊരുൾ തിരിച്ചറിഞ്ഞ ​ഗുരുശ്രേഷ്ഠൻ
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗുരുനാനാക്ക്; വേദാന്ത ദർശനത്തിന്റെ അകംപൊരുൾ തിരിച്ചറിഞ്ഞ ​ഗുരുശ്രേഷ്ഠൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2023, 05:59 pm IST
Facebook
Twitter
WhatsAppTelegram

1469 നവംബർ 27 ന് പഞ്ചാബിലെ നങ്കൻ സാഹിബിൽ ഒരു കുഞ്ഞു ജനിച്ചു പേര് നാനാക്ക്. ആ കൊച്ചു കുരുന്ന് ഇന്ത്യയെ ബാധിച്ച മതാത്മക ഭരണകൂടത്തിന് വെല്ലുവിളി ഉയർത്തുന്ന ‌ ഒരു ദർശനത്തിന് ജന്മം കൊടുക്കുമെന്ന് അന്ന് ആരും കരുതിയില്ല . മുഗളൻമാരുടെ നേതൃത്വത്തിൽ ഭാരതത്തിലെമ്പാടും ശരിയാ നിയമങ്ങൾ മനുഷ്യനെ അടക്കി ഭരിച്ച് മുന്നോട്ട് പോകുന്ന കാലത്താണ്  മനുഷ്യനെ മറ്റൊരു ധാരയിലേക്ക് നയിക്കാനായി സിക്ക് മതത്തിന് രൂപം നൽകിയത്.

ഇസ്ലാമിസം മാത്രമാണ് ശരിയെന്ന് വിശ്വസിച്ചിരുന്ന ഭരണാധികാരികൾ ധർമ്മത്തെ കടന്നാക്രമിക്കാൻ ശ്രമിച്ചപ്പോൾ അഘാഡകളിലൂടെ രക്ഷയൊരുക്കി. ശക്തിക്കപ്പുറം സനാതനമായ ഒരു മൂല്യ ​ദർശനമുണ്ട് സിക്ക് ധർമ്മത്തിന്, മാനവികമായ പ്രവർത്തന ശൈലിയുണ്ടതിന്.

ബാല്യത്തിൽ ഗുരുനാഥന് തന്നെ വിദ്യ പകർന്ന കൊടുത്തിരുന്നു ഗുരു നാനാക്ക്. നാം തന്നെ നമ്മുടെ ഈശ്വരനാണ് എന്ന മഹത്തായ സന്ദേശം ഗുരുവിന് പകർന്ന കൊടുക്കുകയായിരുന്നു ​നാനാക്ക്. ഇങ്ങനെ ഗുരുനാനാക്ക് എല്ലാ കാലത്തും അദ്വൈതത്തെ മുറുകെ പിടിച്ചു. തുടർന്ന് ഭാരതത്തിനകത്തും പുറത്തുമായി സന്ദേശം പ്രചരിപ്പിക്കാനായി 5 യാത്രകൾ ചെയ്തു . വേദാന്തദർശനത്തിന്റെ അടിസ്ഥാനതത്ത്വത്തിൽ നിന്നും ആർജ്ജവം ഉൾക്കൊണ്ട് സിക്ക് ധർമ്മത്തിന് രൂപം നൽകിയത്. അതുകൊണ്ട് തന്നെ സിക്ക് മതത്തിന്റെ മൂല മന്ത്രം ഇക് ഓംകാർ അഥവാ എല്ലാ ചരാചരങ്ങളുടെയും അടിസ്ഥാനം ഈശ്വരൻ എന്ന അന്തസത്തയെ കേന്ദ്രീകരിച്ചാണ് .

സിക്ക് ധർമ്മത്തിന്റ മൂലമന്ത്രം
‘ഇക് ഓങ്കാർ, സത്‌നാം, കർത്താ പുരഖ്, നിർഭൗ, നിർവൈർ, അകൽ മുറാത്ത്, അജുനി സായ്ഭാം, ഗുരു പ്രസാദ്.’ ഇതാണ്.

ഇതിനർത്ഥം: ഒരേയൊരു ദൈവമേയുള്ളു, അവന്റെ നാമം മാത്രമാണ് സത്യം, അവനാണ് ഏക സ്രഷ്ടാവ്, അവൻ നിർഭയനാണ്, അവൻ വിദ്വേഷമില്ലാത്തവനാണ്, അവൻ അനശ്വരനാണ്, അവൻ ജനനത്തിനും മരണത്തിനും അതീതനാണ്, അവന്റെ കൃപയാൽ മാത്രമേ ഒരാൾക്ക് ജപിക്കാൻ കഴിയൂ.

അഞ്ച് പ്രധാന തത്ത്വങ്ങളെ കേന്ദ്രീകരിച്ചാണ് ​ഗുരുനാനാക്ക് പ്രവർത്തിച്ചിരുന്നത്.

വന്ദ് ചക്കോ:
ന്ങ്ങൾക്ക ദൈവം നൽകിയത് പങ്കുവയ്‌ക്കുക. സഹായം ആവശ്യമുള്ളവർക്ക് അത് നൽകുക. തന്റെ ജീവത്തിൽ ഉടനീളം ഈ തത്വം ഉൾക്കൊണ്ട് അദ്ദേഹം ജീവിക്കുകയും ഒരു ജനതയെ ആകെ ഈ തത്വം ഉയർത്തിപ്പിടിച്ച് ജീവിക്കാൻ പ്രേരിപ്പികക്കുകയും ചെയ്തു.

കിരാത് കരോ: അതായത്, സത്യസന്ധമായി ജീവിക്കുക. തനിക്ക് സന്തോഷം ആസ്വദിക്കാൻ വേണ്ടി മറ്റുള്ളവരെ ചൂഷണം ചെയ്യരുത്. വഞ്ചന കൂടാതെ സമ്പാദിക്കണം, കഠിനാധ്വാനം ചെയ്യണം

നാം ജപോ: സത്യ ദൈവത്തിന്റെ നാമം ജപിക്കണം. കാമം,ക്രോധം, ലോഭം,മോഹം, അഹങ്കാരം, അത്യാഗ്രഹം, താനെന്നഭാവം എന്നിവ ജീവിതത്തിൽ നിന്നും അകറ്റി നിർത്താനായി ഈശ്വര ധ്യാനം നടത്തുന്നതിന് അദ്ദേഹം സിക്ക് ധർമ്മത്തിൽ പ്രാധാന്യം നൽകി.

സർബത് ദാ ഭലാ: എല്ലാവരുടെയും സന്തോഷത്തിനായി ഭഗവാനോട് അപേക്ഷിക്കുക. മത,ജാതി,ലിംഗ ഭേദങ്ങൾക്ക് അതീതമായി എല്ലാ മനുഷ്യരും മറ്റുള്ളവർക്ക് നന്മ ചെയ്യണം അങ്ങനെ ചെയ്്‌തെങ്കിലെ തങ്ങൾക്കും നല്ലത് വന്നു ചേരു എന്നും അദ്ദേഹം സദാ പറഞ്ഞുകൊണ്ടേയിരുന്നു.

ദിവസേനയുള്ള അർദാസ് പ്രാർത്ഥനയുടെ അവസാനം, ‘നാനക് നാം ചാർദി കാല തേരേ ഭനേ സർബത് ദാ ഭലാ’ എന്ന് പറയപ്പെടുന്നു, അതിനർത്ഥം ‘ നാനാക്ക് നിങ്ങളുടെ അനുഗ്രഹത്താലും നാമത്താലും എല്ലാ അനുഗ്രഹത്താലും ലോകത്തിലെ എല്ലാവർക്കും സമാധാനവും സമൃദ്ധിയും ഉണ്ടാകട്ടെ എന്നും പ്രാർത്ഥന പറയുന്നു.

നിർഭയമായി സത്യം പറയുക എല്ലായെപ്പോഴും സധൈര്യം സത്യം പറയയുക . കള്ളപറഞ്ഞു നേടുന്ന വിജയം താൽക്കാലികമാണ് അതുകൊണ്ട് എപ്പോഴും സത്യം പറയുക. അദ്ദേഹത്തിന്റെ ചിന്തകൾ പ്രകാരം മോക്ഷം ലഭിക്കുന്നത് ഹൃദയത്തിൽ നിന്നും ആത്മാവിൽ നിന്നുമാണ് അല്ലാതെ തീർത്ഥാടനത്തിൽ നിന്നുമാണ്.

നമുക്കുള്ളിൽ പ്രവർത്തിക്കുന്ന താൻ എന്ന ഭാവത്തെ നിയന്ത്രിക്കുക എന്നതാണ് എത് അറിവിലും പ്രധാനം എന്നാണ് സിക്ക് മതം പറയുന്നത്. അതുകൊണ്ട് തന്നെ അനുയായികൾക്കിടയിലെ തുല്യത നിലനിർത്താൻ സിക്ക് മതം ശ്രദ്ധിച്ചിട്ടുണ്ട്. എത് പ്രതിസന്ധിയിലും ഒരുമിച്ച് ഒരു മനസോടെ മുന്നോട്ട് പോകുന്നു. എല്ലാപേരും ഒരേ മന്സ്സോടെ സേവനം ചെയ്യുക എന്നതാണ് സിക്കിസത്തിന്റെ നയം അതിൽ വലിപ്പ ചെറുപ്പമില്ല. ​ഗുരുനാനാക്ക് തന്റെ ജീവിതത്തിൽ ഉടനീളം ഈ തത്വങ്ങളെ ആധാരമാക്കിയാണ് പ്രവർത്തിച്ചത്.

Tags: Guru Nanak Jayanti
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies