പാമ്പുകളുടെ ഇണചേരൽ കാലം; ജനങ്ങൾ കൂടുതൽ ശ്രദ്ധ പാലിക്കണമെന്ന് നിർദ്ദേശം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാമ്പുകളുടെ ഇണചേരൽ കാലം; ജനങ്ങൾ കൂടുതൽ ശ്രദ്ധ പാലിക്കണമെന്ന് നിർദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2023, 05:55 pm IST
FacebookTwitterWhatsAppTelegram

വയനാട്: ഒക്ടോബർ ഡിസംബർ മാസങ്ങൾ പൊതുവേ പാമ്പുകൾ ഇണചേരുന്ന സമയമായതിനാൽ പൊതുജനങ്ങൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് വനം വകുപ്പിന്റെ മുന്നറിയിപ്പ്. അണലി, മൂർഖൻ, ശംഖുവരയൻ, രാജവെമ്പാല തുടങ്ങിയ വിഷപ്പാമ്പുകളുടെയെല്ലാം ഇണചേരൽ കാലമാണിത്. കൂടാതെ ഉഗ്രവിഷമുള്ള അണലികൾ പൊതുവെ ഈ സമയത്ത് പകലും പുറത്തിറങ്ങാൻ സാധ്യതയുള്ളതിനാലുമാണ് ജാഗ്രത നിർദ്ദേശങ്ങൾ.

ഇണചേരൽ കാലമായതിനാൽ പാമ്പുകൾക്ക് പൊതുവെ അക്രമ സ്വഭാവം കൂടുതലായിരിക്കും. പെൺപാമ്പുകളുടെ ഫിറോമോണുകളിൽ ആകൃഷ്ടരായി ആൺപാമ്പുകൾ അവയെ തേടിയിറങ്ങും. വീടുകളുടെ മതിലിലും പറമ്പിലും കാണാറുള്ള പൊത്തുകളിലും മാളങ്ങളിലും ഒളിച്ചിരിക്കുന്ന പാമ്പുകളെ തേടി ആൺപാമ്പുകൾ എത്തും. കൂടാതെ ഒരു പാമ്പിനെ കാണുന്ന സ്ഥലങ്ങളിൽ ഒന്നിലധികം പാമ്പുകളെ കാണാനും സാധ്യതയുണ്ട്. രാജവെമ്പാലകൾ ഒരു വനപ്രദേശത്ത് നിന്ന് ഇണയെ തേടി മറ്റൊരു വനപ്രദേശത്തേക്കുള്ള സഞ്ചാരവും ഈ സമയത്താണ് നടക്കുക. ഒരു ദിവസം രാജവെമ്പാല 12 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കും.

പൊതുജനങ്ങൾ പ്രധാനമായും ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

വീടിന്റെയും മറ്റു കെട്ടിടങ്ങളുടെയും ഉൾഭാഗങ്ങളും പരിസരവും വൃത്തിയായി സൂക്ഷിക്കുക. പരിസരത്തുള്ള ചവറുകൾ പരമാവധി കത്തിച്ചുകളയുക. കെട്ടിടങ്ങങ്ങളോടും മതിലുകളോടും ചേർന്നുവരുന്ന ഭാഗങ്ങളിൽ ഇഷ്ടിക, വിറക്, കല്ലുകൾ, പാഴ്വസ്തുക്കൾ എന്നിവ അലക്ഷ്യമായി കൂട്ടിയിടാതിരിക്കുക. പാചകത്തിന് ആവശ്യമുള്ള വിറകും മറ്റും വെളിച്ചമുള്ള സമയത്ത് ആവശ്യാനുസരണം മാത്രം എടുത്ത് ഉപയോഗിക്കുക. കെട്ടിടങ്ങൾക്ക് മുകളിലായി വളർന്ന് കിടക്കുന്ന വൃക്ഷങ്ങൾ പരമാവധി വെട്ടിക്കളയുക.

വീടിന് മുകളിലേയ്‌ക്ക് പടർത്തിയ വള്ളിച്ചെടികൾ ഉണ്ടെങ്കിൽ വെട്ടിമാറ്റുക. ജനൽ, എയർഹോൾ എന്നിവ പരമാവധി ചെറിയ നെറ്റുകൾ ഉപയോഗിച്ച് മൂടൂക. ഡ്രെയ്നേജ് പൈപ്പുകൾ മൂടി സംരക്ഷിക്കണം കാരണം തുറന്ന പൈപ്പുകളിലൂടെ പാമ്പുകൾ പ്രവേശിക്കാൻ സാധ്യതയുണ്ട്. കെട്ടിടത്തിന്റെ മുൻ, പിൻ വാതിലുകളുടെ താഴെ വിടവില്ലാത്ത തരത്തിലുള്ള പാളിവരാതെ സൂക്ഷിക്കണം. ഉറങ്ങുന്നതിന് മുൻപ് ചെറുതായൊന്ന് പരിശോധന നടത്തുന്നത് നല്ലതാണ്. വീടിനുപുറത്ത് വെയ്‌ക്കറുള്ള ഷൂ, ഹെൽമറ്റ് എന്നിവ ധരിക്കുമ്പോൾ സൂക്ഷിക്കുക. വീട്ടിലെ ചെടിച്ചട്ടികൾ വരെ കൃത്യമായി പരിശോധിക്കുക.

 

Tags: keralaSnakes
ShareTweetSendShare

More News from this section

‘ എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies