കൊച്ചി: പെൻഷൻ മുടങ്ങിയതിനെ തുടർന്ന് രാപ്പകൽ സമരം ആരംഭിച്ച് ദിവ്യാംഗൻ. സൗത്ത് പറവൂർ സ്വദേശിയായ ശശീന്ദ്രനാണ് ഉദയംപേരൂർ ഗ്രാമപഞ്ചായത്തിന് മുന്നിൽ സമരമാരംഭിച്ചത്. കഴിഞ്ഞ ജൂൺമാസത്തിന് ശേഷം തനിക്ക് പെൻഷൻ കിട്ടിയിട്ടില്ലെന്നും തന്നെപോലെ നിരവധി പേരുണ്ടെന്നും അദ്ദേഹം പറയുന്നു. 50% അസ്ഥിവൈകല്യവും 90% കാഴ്ചയുമില്ലാത്ത വ്യക്തിയാണ് ശശീന്ദ്രൻ.
മസ്റ്ററിംഗ് ചെയ്യാത്തതുകൊണ്ടാണ് പെൻഷൻ ലഭിക്കാത്തതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ താൻ എല്ലാ മാസവും കൃത്യമായി മസ്റ്ററിംഗ് ചെയ്തിട്ടുണ്ട്. പക്ഷേ കഴിഞ്ഞ അഞ്ചുമാസത്തെ പെൻഷൻ അപ്പോഴും തനിക്ക് ലഭിക്കില്ല. അതിനാൽ വിഷയത്തിൽ അധികൃതരുടെ ഇടപെടൽ വേണമെന്നാണ് ശശീന്ദ്രന്റെ ആവശ്യം.