തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള പരിപാടിയുടെ സദസ്സിലും ബസിലും ബോംബ് വയ്ക്കുമെന്ന് ഭീഷണിക്കത്ത്. ഗതാഗത മന്ത്രിയുടെ ഓഫീസിലാണ് ബോംബ് ഭീഷണിക്കത്ത് എത്തിയത്. ഡിജിപിക്ക് നൽകിയ പരാതിയിൽ കന്റോമെൻ് പോലീസ് കേസെടുത്തു. കത്ത് എവിടെ നിന്നാണ് പോസ്റ്റ് ചെയ്തതെന്ന കാര്യത്തിൽ അന്വേഷണം നടക്കുകയാണ്.
നേരത്തെ കമ്യൂണിസ്റ്റ് ഭീകരരുടെ പേരിലും ഭീഷണിക്കത്ത് ലഭിച്ചിരുന്നു. ജില്ലാകളക്ടർക്കായിരുന്നു അന്ന് ഭീഷണിക്കത്ത് ലഭിച്ചത്.