തൃശൂർ: ചേലക്കരയിൽ നിർത്തിയിട്ട വാഹനത്തിന് തീപിടിച്ചു. ഒമിനി കാറിനാണ് തീപിടിച്ചത്. നെൽപ്പാടത്ത് ഡ്രോൺ ഉപയോഗിച്ച് മരുന്ന് തളിക്കാനെത്തിയവരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ആളപായമില്ല. വടക്കാഞ്ചേരി ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണക്കുകയായിരുന്നു. തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.
സംസ്ഥാനത്ത് വാഹനങ്ങൾക്ക് തീപിടിച്ചുണ്ടാകുന്ന അപകടങ്ങൾ തുടർക്കഥകളാവുകയാണ്. ഇതുവരെ നടന്ന സംഭവങ്ങളിലൊന്നും തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തിലും യാത്രക്കിടെ വാഹനത്തിന് തീപിടിച്ച് അപകടം സംഭവിച്ചിരുന്നു.