യഥാർത്ഥ സംഭവങ്ങൾ വെള്ളിത്തിരയിലെത്തുമ്പോൾ അതിന്റെ ദൃശ്യാനുഭവം ഒന്നുവേറെ തന്നെയാണ്. പ്രത്യേകിച്ചും അതിജീവന കഥകൾ. ഇത്തരത്തിൽ മലയാളത്തിൽ സൃഷ്ടിക്കപ്പെട്ട സിനിമകളായിരുന്നു നിപാ വൈറസിന്റെ അതിജീവന കഥ പറഞ്ഞ ‘വൈറസും’ പ്രളയ കഥ പറഞ്ഞ ‘2018’ഉം. ഇരുകൈയ്യും നീട്ടിയാണ് ഈ സിനിമകൾ പ്രേക്ഷകർ വരവേറ്റത്. ഇതുപോലെ യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ബോളിവുഡിലും കോളിവുഡിലുമെല്ലാം നിരവധി ചിത്രങ്ങൾ ഇറങ്ങിയിട്ടുണ്ട്. രാജ്യത്തിന് വലിയ ആശ്വാസം പകർന്ന സിൽക്യാര രക്ഷാദൗത്യവും സിനിമയാകാൻ പോകുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയവരെ ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു രക്ഷപ്പെടുത്തിയത്. രക്ഷാദൗത്യം സമ്പൂർണ്ണ വിജയമായതിന് പിന്നാലെ ഇത് സിനിമയാക്കാനുള്ള ആലോചനയിലാണ് സിനിമാ നിർമ്മാണ കമ്പനികൾ. സിനിമയ്ക്ക് പേര് നൽകുന്നതിൽ തർക്കം വരാതിരിക്കാൻ സിനിമാപ്രവർത്തകർ ഇപ്പോഴേ ടൈറ്റിലുകൾ രജിസ്റ്റർ ചെയ്തു തുടങ്ങിയെന്നാണ് റിപ്പോർട്ട്.
റെസ്ക്യൂ-41, മിഷൻ 41- ദ ഗ്രേറ്റ് റെസ്ക്യൂ എന്നീ ടൈറ്റിലുകൾ ഇതിനോടകം രജിസ്റ്റർ ചെയ്യപ്പെട്ടതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ മോഷൻ പിക്ച്ചർ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, പ്രൊഡ്യൂസേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ, മുംബൈയിലെ ഇന്ത്യൻ ഫിലിം ആൻഡ് ടെലിവിഷൻ പ്രൊഡ്യൂസേഴ്സ് കൗൺസിൽ എന്നിവടങ്ങളിൽ ടൈറ്റിൽ രജിസ്റ്റർ ചെയ്യാൻ നിരവധി അപേക്ഷകൾ എത്തിയെന്നാണ് വിവരം. വരും ദിവസങ്ങളിൽ എല്ലാ അപേക്ഷകളും പരിശോധിച്ച് മൂല്യനിർണ്ണയും നടത്തുമെന്ന് ഇന്ത്യൻ മോഷൻ പിക്ച്ചർ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ചെയർമാനും നടനുമായ അനിൽ നഗ്രാത് അറിയിച്ചു.
Resilience and teamwork shine as the #SilkyaraTunnelRescue concludes.
The successful extraction of all 41 workers showcases the unwavering commitment of the #Rescue teams and the power of collective effort.
#uttarkashirescueoperation #UttarkashiRescueUpdate #Uttrakhand #Tunnel pic.twitter.com/6dOeTVMsG6— BJYM Jammu Kashmir (@BJYM4JK) November 28, 2023
Total surrender…🙏#WATCH | International tunnelling expert, #ArnoldDix offers prayers before local deity Baba Bokhnaag at the temple at the mouth of #SilkyaraTunnel after all 41 men were safely rescued after the 17-day-long operation#UttarkashiRescue #SilkyaraTunnelRescue pic.twitter.com/oE5NPbPBNO
— Debadas Pradhan (@pradhandebadas) November 29, 2023