അയ്യപ്പനായി അഞ്ചു വയസ്സുകാരൻ അദ്വൈത്; മണികണ്ഠനായി അച്ഛൻ; മാളികപ്പുറമായി ചേട്ടൻ; സന്നിധാനത്തിന്റെ മനം കവർന്ന് കുഞ്ഞ് അയ്യപ്പന്റെ മണികണ്ഠചരിതം ആട്ടക്കഥ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അയ്യപ്പനായി അഞ്ചു വയസ്സുകാരൻ അദ്വൈത്; മണികണ്ഠനായി അച്ഛൻ; മാളികപ്പുറമായി ചേട്ടൻ; സന്നിധാനത്തിന്റെ മനം കവർന്ന് കുഞ്ഞ് അയ്യപ്പന്റെ മണികണ്ഠചരിതം ആട്ടക്കഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2023, 12:05 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: സന്നിധാനത്ത് അയ്യപ്പൻമാരുടെ മനം കവർന്ന് അഞ്ച് വയസ്സുകാരൻ കന്നി അയ്യപ്പൻ. സന്നിധാനത്ത് നടന്ന മണികണ്ഠചരിതം മേജർ സെറ്റ് കഥകളിയിൽ കുഞ്ഞ് അയ്യപ്പനായി എത്തിയ അദ്വൈത് പ്രശാന്താണ് ഏവരുടെയും കണ്ണിലുണ്ണിയത്. കഥകളി കലാകാരനായ കലാമണ്ഡലം പ്രശാന്തിന്റെ രണ്ടാമത്തെ മകനാണ് അദ്വൈത്. കൊല്ലം മൈനാഗപ്പള്ളി മണിയൂർക്കാവ് കഥകളി കേന്ദ്രമാണ് മേജർ സെറ്റ് കഥകളി അവതരിപ്പിച്ചത്. അച്ഛൻ പ്രശാന്ത് മണികണ്ഠനായി വേഷമിട്ടപ്പോൾ കന്നി അയ്യപ്പനായ മകൻ ശ്രീധർമ്മശാസ്താവായി അരങ്ങിലെത്തി.

അച്ഛൻ മല ചവിട്ടുന്ന കാര്യം കേട്ടപ്പോൾ മുതൽ കുഞ്ഞ് അദ്വൈതിനും അയ്യപ്പസ്വാമിയെ കാണണമെന്നായി. അങ്ങനെയാണ് അച്ഛൻ കലാമണ്ഡലം പ്രസാദ് മകന്റെ ആഗ്രഹം സാധിച്ചു കൊടുക്കാൻ തീരുമാനിച്ചത്. മാലയിട്ട് വ്രതം തുടങ്ങിയപ്പോൾ തന്നെ അച്ഛൻ ധർമ്മശാസ്താവിന്റെ മുദ്രകൾ അദ്വൈതിനെ അഭ്യസിപ്പിച്ചു തുടങ്ങിയിരുന്നു. പ്രശാന്തിന്റെ മൂത്ത മകനായ അഭിജിത്തും അരങ്ങിലെത്തിയിരുന്നു. മാളികപ്പുറമായാണ് അഭിജിത്ത് വേഷമിട്ടത്.

രണ്ട് മക്കൾക്കും കഥകളിയോട് നല്ല താല്പര്യം ഉള്ളതായി പ്രശാന്ത് പറയുന്നു. ജനിച്ചപ്പോൾ മുതൽ കഥകളിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കാണുന്നതു കൊണ്ടായിരിക്കാം രണ്ടുപേർക്കും കഥകളിയോട് വലിയ ഇഷ്ടമാണ്. കുഞ്ഞുകുഞ്ഞ് വേഷങ്ങളിൽ അരങ്ങിൽ എത്താറുമുണ്ട്. അങ്ങനെ അയ്യപ്പനെ കുറിച്ച് ചിന്തിച്ചപ്പോഴാണ് മകന്റെ കാര്യം പെട്ടെന്ന് മനസ്സിൽ വന്നത്. അയ്യപ്പനായി മകനെ ഇരുത്തിയാൽ നന്നാവുമെന്ന് തോന്നി. അവനോട് ഇക്കാര്യം പറഞ്ഞപ്പോൾ ഭയങ്കര സന്തോഷം. രണ്ടാഴ്ചയായി ധർമ്മശാസ്താവിന്റെ മുദ്രകൾ പഠിക്കുകയാണ്. ഒപ്പ ഇരുത്തവും. രണ്ടാഴ്ചയായി വീട്ടിൽ ഇത് തന്നെയാണ് പരിപാടിയെന്ന് പ്രശാന്ത് സന്തോഷത്തൊടെ കൂട്ടിച്ചേർത്തു.

മക്കൾ ഇല്ലാത്ത പന്തളം രാജാവിന് മണികണ്ഠനെ ലഭിക്കുന്നതു മുതൽ ധർമ്മശാസ്താവായി പ്രതിഷ്ഠിക്കുന്നത് വരെയാണ് മണികണ്ഠ ചരിതം ആട്ടക്കഥയിൽ അവതരിപ്പിച്ചത്. പരവൂർ സ്വദേശി ബിജു വനമാലയാണ് മണികണ്ഠചരിതം ആട്ടക്കഥ രചിച്ചത്. അഞ്ചു വയസ്സുകാരൻ അദ്വൈത് മുതൽ അറുപത് വയസ്സുകാരൻ ബാലകൃഷ്ണൻ വരെ മുപ്പതോളം കലാകാരന്മാരാണ് സന്നിധാനത്ത് അവതരിപ്പിച്ച മേജർ സെറ്റ് കഥകളിയുടെ അരങ്ങിലും അണിയറയിലുമായി പ്രവർത്തിച്ചത്.

Tags: Sabarimala templeAdwaithManikanda Charitham AttakadhaKadakali
ShareTweetSendShare

More News from this section

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies