ചെറുതെന്ന് കരുതി അവ​ഗണിക്കരുത്; രണ്ട് തരി കരിഞ്ചീരകത്തിൻ്റെ  ​ഈ അഞ്ച് ​ഗുണങ്ങൾ അറിയുമോ? ഉപയോ​ഗിക്കേണ്ടത് ഇങ്ങനെ..
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ചെറുതെന്ന് കരുതി അവ​ഗണിക്കരുത്; രണ്ട് തരി കരിഞ്ചീരകത്തിന്റെ  ​ഈ അഞ്ച് ​ഗുണങ്ങൾ അറിയുമോ? ഉപയോ​ഗിക്കേണ്ടത് ഇങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2023, 02:52 pm IST
FacebookTwitterWhatsAppTelegram

ആരോ​ഗ്യത്തിനേറെ ​ഗുണങ്ങൾ ചെയ്യുന്ന ഒന്നാണ് കരിഞ്ചീരകം. അനു​ഗ്രഹത്തിന്റെ വിത്ത് എന്നാണ് ഇതിനെ വിളിക്കുന്നത്. എന്നാൽ പലർക്കും ഈ കരിഞ്ചീരകത്തിന്റെ ​ഗുണങ്ങളെ കുറിച്ച് അറിയില്ല എന്നതാണ് വാസ്തവം. തലമുറകളായി ഉപയോ​ഗിച്ച് വരുന്ന സു​ഗന്ധവ്യഞ്ജനമാണിത്. കരിഞ്ചീരകത്തിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ ഇതാ…

1) ചർമ്മ പ്രശ്നങ്ങൾക്ക്

ചർമ സൗന്ദ്യരത്തിനും ചർമ സംബന്ധമായ രോ​ഗങ്ങൾക്കും മികച്ച പ്രതിവിധിയാണ് കരിഞ്ചീരകം. മുഖക്കുരു, മുഖത്തിനുണ്ടാകുന്ന അലർജി, സോറിയാസിസ് തുടങ്ങിയ രോ​ഗങ്ങൾക്ക് പരിഹാരം കാണാൻ ഇതിന് കഴിയും. കരിഞ്ചീരക എണ്ണ മുടിയിൽ പുരട്ടുന്നത് മുടി നല്ല ഉള്ളോടെ, ആരോഗ്യത്തോടെ വളരാൻ സഹായിക്കുന്നു. കരിഞ്ചീകത്തിലെ ആൻറി ബാക്ടീരിയൽ, ആൻറി മൈക്രോബയൽ, ആൻറി വൈറൽ, ആൻറി ഫംഗൽ, ആൻറി പാരാസൈറ്റിക് ഘടകങ്ങളാണ് ചർമ്മത്തിന് ഈ ​ഗുണങ്ങൾ നൽകുന്നത്.

2) ശരീരഭാരം കുറയ്‌ക്കാ‌നും പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും

ശരീരഭാരം കുറയ്‌ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് കരിഞ്ചീരകം കഴിക്കാവുന്നതാണ്. പ്രതിരോധ ശേഷി കൂട്ടാനും ഇത് സഹായകമാണ്. രാവിലെ വെറും വയറ്റിൽ തേനും കരിഞ്ചീരക ഓയിലും തുല്യ അളവിൽ കലർത്തി ഒരു ടീസ്പൂൺ കഴിക്കുന്നത് നല്ലതാണെന്ന് വിദ​ഗ്ധർ പറയുന്നു.

3) ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്ക്

സ്ത്രീകളിലെ വെള്ളപോക്ക്, രക്തസ്രാവം, ആർത്തവ സമയത്തെ പ്രശ്നങ്ങൾ തുടങ്ങിയവയ്‌ക്കുള്ള പ്രതിവിധിയായി കരിഞ്ചീരകത്തെ ഉപയോ​ഗിക്കാവുന്നതാണ്.

4) കൊളസ്ട്രോളിനെ അകറ്റാൻ

രക്തസമ്മർ​ദ്ദം, ​ഹൃദ്രോ​ഗം, വൃക്കരോ​ഗം തുടങ്ങിയ ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് വഴിവെക്കുന്ന ഒന്നാണ് കൊളസ്ട്രോൾ. ആരോ​ഗ്യകരമായ ആഹാര ശൈലിയിലൂടെ കൊളസ്ട്രോളിനെ നിയന്ത്രിക്കാവുന്നതാണ്. ഭക്ഷണത്തിൽ കരിഞ്ചീരകം ചേർക്കുന്നത് ​ഗുണങ്ങൾ ചെയ്യും.

5) വയറിന്റെ ആരോ​ഗ്യത്തിന്

ഗ്യാസ്, അസിഡിറ്റി, അൾസർ തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. പൈൽസ്, മലബന്ധം എന്നിവയ്‌ക്കുള്ള പരിഹാരവും ഈ കുഞ്ഞൻ വിത്തിലുണ്ട്. ദിവസവും രണ്ട് ​ഗ്രാം കരിഞ്ചീരകം കഴിക്കുന്നത് നല്ലതാണ്.

കരിഞ്ചീരകം ഉപയോ​ഗിക്കേണ്ടത് ഇങ്ങനെ:

1) കരിഞ്ചീരകം വറുത്ത് പൊടിച്ച് വെക്കുക. ആവശ്യാനുസരണം ചെറുചൂടുള്ള വെള്ളത്തിൽ കലക്കി കുടിക്കാവുന്നതാണ്.
2) കരിഞ്ചീരകം, ജീരകം, മല്ലി, പെരുംജീരകം എന്നിവ ഉണക്കി വറുത്തെടുക്കുക. മഞ്ഞൾപ്പൊടി ചേർത്ത് വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുക. ആവശ്യാനുസരണം ഇത് ചെറുചൂടുവെള്ളത്തിൽ ചേർത്തോ അല്ലെങ്കിൽ പൊടി ആയോ കഴിക്കാവുന്നതാണ്.
3) കറി വെക്കുമ്പോഴും ചപ്പാത്തി ഉണ്ടാക്കുമ്പോഴും കരിഞ്ചീരകം ചേർക്കാവുന്നതാണ്.

കരിഞ്ചീരകം കഴിക്കുന്നത് പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നില്ലെങ്കിലും ആരോ​ഗ്യ വിദ​ഗ്ധന്റെ നിർദ്ദേശം തേടുന്നത് നല്ലതാണ്.

Tags: Health benefitsSUBkalonjiblack seed
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

“അന്ന് മുഖ്യമന്ത്രിക്ക് തിരക്കായിരുന്നു”, അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ച നിഷേധിച്ചില്ല;ഇന്നലെ കൊച്ചിയിൽ കാണാൻ ശ്രമിച്ചെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ; വിവാദത്തിൽ പുതിയ വഴിത്തിരിവ്

കേരളത്തിന് റെയിൽവേയുടെ വൻ സമ്മാനം; പാലരുവി എക്സ്പ്രസും മധുര–ഗുരുവായൂർ എക്സ്പ്രസും ഇനി അത്യാധുനിക LHB കോച്ചുകളിലേക്ക്, യാത്ര കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവും

പൊന്നാനി പീഡനക്കേസ്; മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി

ഫിഫ ലോകകപ്പ് ഫൈനൽ ആവേശം; തെലങ്കാനയിൽ ബാറുകൾ പുലർച്ചെ 4.30 വരെ തുറക്കും, ഹൈദരാബാദിൽ പ്രവർത്തനസമയം സർക്കാർ നീട്ടി

ജിംനേഷ്യത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന; കോഴിക്കോട് മൂന്ന് യുവാക്കൾ പിടിയിൽ, 250 ഗ്രാം എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു

മുഖ്യമന്ത്രി വി.ഡി. സതീശൻ വീണ്ടും അവഗണിച്ചെന്ന് ആരോപണം; മുഖ്യമന്ത്രിയെ കാണാൻ വീണ്ടും ശ്രമിക്കുമെന്ന് അലോഷ്യസ് സേവ്യർ; കെഎസ്‌യുവിന്റെ ചോരയും നീരുമാണ് ഈ സർക്കാരെന്ന് വിമർശനം

കേരളത്തിൽ നാല് ദിവസം കാലാവസ്ഥ മാറും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നലോടെയും ശക്തമായ മഴയ്‌ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

കേരളത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണം; പ്രതിസന്ധി രൂക്ഷം, കൂടുതൽ ലോഡ് ഷെഡ്ഡിംഗ് തുടരുമെന്ന് KSEB, ജനങ്ങളോട് വൈദ്യുതി ഉപയോഗം കുറയ്‌ക്കാൻ അഭ്യർഥന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies