ദൈവാനുഗ്രഹമുള്ള ഒരു നടന് മാത്രമേ അത്തരം സീനൊക്കെ ചെയ്യാൻ പറ്റൂ: ഇന്ദ്രൻസിനെ കുറിച്ച് ഷാജോൺ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ദൈവാനുഗ്രഹമുള്ള ഒരു നടന് മാത്രമേ അത്തരം സീനൊക്കെ ചെയ്യാൻ പറ്റൂ: ഇന്ദ്രൻസിനെ കുറിച്ച് ഷാജോൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2023, 11:01 pm IST
Facebook
Twitter
WhatsAppTelegram

മലയാളികളുടെ പ്രിയനടനാണ് ഇന്ദ്രൻസ്. വ്യത്യസ്തമായ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ സിനിമാ ലോകത്ത് തന്റേതായൊരു ഇടം നേടാൻ ഇന്ദ്രൻസിന് സാധിച്ചിട്ടുണ്ട്. മലയാളികൾ ഒരിക്കലും മറക്കാത്ത നിരവധി ഹാസ്യ കഥാപാത്രങ്ങളാണ് ഇന്ദ്രൻസ് മലയാള പ്രേക്ഷകർക്ക് സമ്മാനിച്ചത്. തന്റെ ശരീരവും ശബ്ദവും കാരണമാണ് മലയാളികൾ തന്നെ ഇഷ്ടപ്പെടുന്നതെന്ന് പല അഭിമുഖങ്ങളിലും ഇന്ദ്രൻസ് തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.അഞ്ചാം പാതിര എന്ന ചിത്രത്തിലൂടെ സീരിയസ് വേഷങ്ങളും തനിക്ക് വഴങ്ങുമെന്ന് ഇന്ദ്രൻസ് തെളിയിച്ചു. കുടുംബ പ്രേക്ഷകരെ പിടിച്ചിരുത്തിയ സിനിമയാണ് ഇന്ദ്രൻസ് പ്രധാന വേഷത്തിലെത്തിയ ഹോം. ഹോമിലെ അഭിനയത്തിന് ദേശീയ അവാർഡ് പ്രഖ്യാപനത്തിൽ മികച്ച നടനുള്ള പ്രത്യേക ജൂറി പരാമർശവും ഇന്ദ്രൻസിന് ലഭിച്ചിരുന്നു.

ആദ്യ കാലങ്ങളിൽ കോമഡി വേഷങ്ങളിൽ മാത്രം ഒതുങ്ങിയിരുന്ന ഇന്ദ്രൻസ് പിന്നീട് അഭിനയത്തിന്റെ പല തലങ്ങളിലേക്ക് കടന്ന് പ്രേക്ഷകരെ അമ്പരിപ്പിച്ചു. ഇന്ദ്രൻസിന്റെ അഭിനയത്തെ കുറിച്ച് കലാഭവൻ ഷാജോൺ പറയുന്ന വാക്കുകളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഹോം സിനിമയിലെ ഒരു രംഗത്തെ കുറിച്ചാണ് ഷാജോണിന്റെ വാക്കുകൾ.

‘ഹോം കണ്ടയുടൻ ഞാൻ ഇന്ദ്രസേട്ടനെ വിളിച്ചിരുന്നു. ഹോമിൽ ഒരു രംഗമുണ്ട്. മോൻ ദേഷ്യപ്പെട്ട് ഗേറ്റിന്റെ അടുത്ത് വന്ന് നിൽക്കുമ്പോൾ വീടിനകത്ത് നിന്നുള്ള ഭാര്യയുടെ വിളി കേട്ടിട്ട് ഒന്നുമില്ലെടി എന്ന് പറയുന്ന സീൻ. അതൊക്കെ ഒരു നടനും ചെയ്യാൻ സാധിക്കാത്തതാണ്. പ്ലാൻ ചെയ്ത് ചെയ്യാൻ കഴിയാത്ത കാര്യങ്ങളാണ് ആ സീനൊക്കെ. വലിയ ദൈവാനുഗ്രഹമുള്ള ഒരു നാടന് മാത്രമേ ഇത്തരം രംഗങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കുകയുള്ളു’.

ഇത് എങ്ങനെയാണെന്ന് ഞാൻ ഇന്ദ്രസേട്ടനോട് ചോദിച്ചിരുന്നു. അതൊന്നും എനിക്ക് അറിയില്ല. അപ്പോൾ അങ്ങനെയൊക്കെ വന്നു, എന്നായിരുന്നു ഇന്ദ്രസേട്ടൻ പറഞ്ഞത്. ഇന്ദ്രൻസേട്ടൻ സിനിമയിൽ അഭിനയിക്കുന്നതല്ല, ശരിക്കും ജീവിക്കുകയാണ് ചെയ്യുന്നത്. അദ്ദേഹം ദേഷ്യപെടാറേയില്ല, വളരെ സൗമ്യതയോടെ മാത്രമേ സംസാരിക്കകയുള്ളൂ. പക്ഷേ ദേഷ്യം വന്നാൽ ആ പരിസരത്ത് പോലും ആർക്കും നിൽക്കാൻ പറ്റില്ലെന്നും ഷാജോൺ പറഞ്ഞു.

Tags: indransSUBSHAJONE
Share
Tweet
SendShare

More News from this section

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

മമ്മൂട്ടിയുടെ കാരിക്കാമുറി ഷൺമുഖൻ തിരിച്ചെത്തുമെന്ന പ്രചാരണം;കൊച്ചിയുടെ പശ്ചാത്തലത്തിൽ രഞ്ജിത്തിന്റെ റിയലിസ്റ്റിക് ആക്ഷൻ ത്രില്ലർ,‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ 18ന് എത്തുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies