തിരുവനന്തപുരം: പണം മോഷ്ടിച്ചെന്നാരോപിച്ച് യുവാവിന്റെ കണ്ണ് അടിച്ചുപൊട്ടിച്ചതായി പരാതി. യുവാവിന്റെ ഇടത് കണ്ണിന്റെ കാഴ്ച നഷ്ടമായി. കാഞ്ഞിരംകുളം സ്വദേശി ശരത്തിനാണ് മർദ്ദനമേറ്റത്. സുഹൃത്തായ അജയ്, യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ശേഷം ശരത്ത് പണം മോഷ്ടിച്ചെന്നാരോപിക്കുകയും ഇരുവരും തമ്മിൽ വാക്കു തർക്കം ഉണ്ടാവുകയുമായിരുന്നു. തുടർന്ന് വടികൊണ്ട് കണ്ണിൽ കുത്തുകയും മർദ്ദിക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതി അജയ് ഒളിവിലാണ്.