'അയാളുടെ പ്രവൃത്തികൾക്ക് അയാൾ മരിക്കേണ്ടതാണ്'; ഹമാസ് സഹ സ്ഥാപകനായ പിതാവിനെ ഇസ്രയേൽ തടവറയിൽ വെച്ച് കൊല്ലണം;  ആവശ്യവുമായി മകൻ മൊസാബ് ഹസൻ യൂസഫ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘അയാളുടെ പ്രവൃത്തികൾക്ക് അയാൾ മരിക്കേണ്ടതാണ്’; ഹമാസ് സഹ സ്ഥാപകനായ പിതാവിനെ ഇസ്രയേൽ തടവറയിൽ വെച്ച് കൊല്ലണം;  ആവശ്യവുമായി മകൻ മൊസാബ് ഹസൻ യൂസഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2023, 11:58 am IST
FacebookTwitterWhatsAppTelegram

ഇസ്രയേലിന്റെ കസ്റ്റഡിയിലുള്ള സ്വന്തം പിതാവിനെ വധിക്കണമെന്ന ആവശ്യവുമായി ഹമാസിന്റെ സഹ സ്ഥാപകന്റെ മകൻ. ഷെയ്ഖ് ഹസൻ യൂസഫിന്റെ മകൻ മൊസാബ് ഹസൻ യൂസഫാണ് ഇസ്രയേലിനോട് ആവശ്യം മുന്നോട്ട് വെച്ചത്. ഒക്‌ടോബർ ഏഴിലെ ഭീകരാക്രമണത്തിൽ ഹമാസ് തട്ടിക്കൊണ്ടുപോയ ബന്ദികളിൽ ബാക്കിയുള്ളവരെ മോചിപ്പിക്കാൻ സമയപരിധി നിശ്ചയിക്കണമെന്ന് യൂസഫ് ഇസ്രായേലിനോട് ആവശ്യപ്പെട്ടു. എക്സിലൂടെയാണ് ഷെയ്ഖ് ഹസൻ യൂസഫ് രം​ഗത്ത് വന്നത്.

‘ഏറ്റവും ദുർബലരായ ബന്ദികളെ മോചിപ്പിച്ചതിന് ശേഷം, ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാൻ ഇസ്രായേൽ ഹമാസിന് സമയപരിധി നൽകണം. അതിൽ അവർ പരാജയപ്പെട്ടാൽ, ഇസ്രായേൽ ജയിലുകളിലുള്ള ഹമാസ് ഭീകരരെ കൂട്ടത്തൊടെ വധിക്കണം. ഷെയ്ഖ് ഹസൻ യൂസഫിനെയും ഇതിൽ നിന്ന് മാറ്റി നിർത്തേണ്ട കാര്യമില്ല’…മൊസാബ് ഹസൻ യുസഫ് എക്സിൽ പങ്കുവെച്ച് വീഡിയോയിലൂടെ വ്യക്തമാക്കി.

‘ഹമാസ് മനഃശാസ്ത്രപരമായ യുദ്ധം നടത്തുകയാണ്. ശിശുക്കളെയും കുഞ്ഞുങ്ങളെയും ഉപയോഗിച്ച് മനുഷ്യകവചം ഉണ്ടാക്കി എല്ലാവരയും ബ്ലാക്ക്‌മെയിൽ ചെയ്യുകയാണ്. വംശഹത്യ നടത്തുകയും ഇരവാദം കളിക്കുകയുമാണ്. ഇസ്രായേൽ ബന്ദികൾക്ക് പകരമായി ആയിരക്കണക്കിന് കൊലപാതകികളെ തെരുവിലേക്ക് തിരികെ കൊണ്ടവരാനാണ് ഹമാസിന്റെ ശ്രമം . കൊലപാതകികളെ തെരുവിലിറക്കുന്നത് മറ്റ് നിരപരാധികളുടെ മരണത്തെയാണ് അർത്ഥമാക്കുന്നത്’… എക്‌സിൽ പോസ്റ്റ് ചെയ്ത 10 മിനിറ്റ് 32 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സന്ദേശത്തിൽ യൂസഫ് പറയുന്നു.

കുറ്റവാളികളും ക്രൂരന്മാരും തീവ്രവാദികളും ശിക്ഷിക്കപ്പെടണം, ഇസ്രായേൽ വിട്ടുവീഴ്ച ചെയ്യരുത്. നിരപരാധികളായ സാധാരണക്കാരെ മോചിപ്പിക്കാൻ ഇസ്രായേലിന് കഴിഞ്ഞ ആഴ്‌ചയിൽ വിട്ടുവീഴ്ച ചെയ്യേണ്ടിവന്നുവെന്ന് താൻ മനസ്സിലാക്കുന്നു. ബന്ദി രക്ഷാ ദൗത്യത്തിൽ നിന്ന് ഇസ്രായേൽ ഹമാസിനെ ഉന്മൂലനം ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആക്രമണാത്മക സമീപനം സ്വീകരിക്കണമെന്നും യൂസഫ് ആവശ്യപ്പെടുന്നു.

ഇസ്രായേലിൽ തടവിലുള്ള ആയിരക്കണക്കിന് ഹമാസ് ഭീകരരെ ഉപയോ​ഗിച്ച് ബന്ദികളെ മോചിപ്പിക്കാൻ ഇസ്രായേൽ ശ്രമിക്കണം. ഇബ്രാഹിം ഹമീദ്, അബ്ദുല്ല അക്ബർ കുഡി തുടങ്ങിയ ഭീകരർക്ക് വധശിക്ഷ നൽകുകയും ബന്ദികളാക്കിയവരെ തിരിച്ചയക്കാൻ സമയപരിധി നിശ്ചയിക്കുകയും വേണം. അവർ അങ്ങനെ ചെയ്തില്ലെങ്കിൽ, ഇസ്രായേൽ ജയിലിൽ വെച്ച് ഉന്നത ഹമാസ് നേതാക്കളെ വധിക്കണം. ഹമാസിന്റെ ഉന്നത നേതാവിനെ വധിക്കൂ എന്ന് പറയുമ്പോൾ ഞാൻ അർത്ഥമാക്കുന്നത് ഹമാസ് പ്രസ്ഥാനത്തിന്റെ സഹസ്ഥാപകനായ എന്റെ സ്വന്തം പിതാവിനേയും കൂടിയാണ്. ഈ യുദ്ധത്തിൽ ഒരു പരി​ഗണനയുടെയും ആവശ്യമില്ല യൂസഫ് പറഞ്ഞു.

15 വർഷം മുമ്പ് തനിക്ക് തെറ്റ് പറ്റിയെന്നും അന്ന് പിതാവ് ഷെയ്ഖ് ഹസൻ യൂസഫിന്റെ ജീവൻ രക്ഷിച്ചെന്നും യൂസഫ് പറഞ്ഞു. അയാളുടെ പ്രവൃത്തികൾക്ക് അയാൾ മരിക്കേണ്ടതായിരുന്നു. ഞാൻ അയാളുടെ ജീവൻ രക്ഷിച്ചു. കാര്യങ്ങൾ മാറിയില്ല, കാര്യങ്ങൾ കൂടുതൽ വഷളായി യുസഫ് വീഡിയോയിലൂടെ ആഞ്ഞടിച്ചു.

ഒക്‌ടോബർ 31-ന് മൊസാബ് ഹസൻ യൂസഫ് ഇന്ത്യക്കാരെ അഭിനന്ദിക്കുകയും ഹമാസ് ഭീകരർക്കെതിരെ അണിനിരന്ന ഹിന്ദു സമൂഹത്തെ പ്രശംസിക്കുകയും ചെയ്തിരുന്നു. സൺ ഓഫ് ഹമാസ് എന്ന പുസ്തകത്തിലൂടെയാണ് ആ​ഗോള തലത്തിൽ അദ്ദേഹം പ്രശസ്തനായത്. 2000-കളുടെ തുടക്കത്തിൽ രണ്ടാം ഇൻതിഫാദയ്‌ക്കിടെ ഭീകരാക്രമണങ്ങൾ തടയുന്നതിൽ ഷിൻ ബെറ്റിനെ സഹായിക്കാനുള്ള യൂസഫിന്റെ ശ്രമങ്ങൾക്ക്, “ഗ്രീൻ പ്രിൻസ്” എന്ന് വിളിപ്പേരും അദ്ദേഹത്തിന് സമ്മാനിച്ചിരുന്നു.

 

Tags: TerroristMosab Hassan YousefhamsIsreil
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies