വയനാട്: മാനന്തവാടിയിൽ രണ്ട് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. പാലക്കാട് സ്വദേശികളായ ഷമീർ, സൈനുലാബുദ്ദീൻ എന്നിവരാണ് പിടിയിലായത്. എരുമത്തെരുവിലെ ലോഡ്ജിൽ നിന്നാണ് പ്രതികളെ എക്സൈസ് സംഘം പിടികൂടിയത്. ചില്ലറ വിൽപ്പനക്കായാണ് പ്രതികൾ കഞ്ചാവ് എത്തിച്ചത്. എക്സൈസ് സ്ക്വാഡ് അംഗം സജിത് ചന്ദ്രന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം പരിശോധന നടത്തിയത്.