2023 ഡിസംബർ 3 മുതൽ ഡിസംബർ 9 വരെയുള്ള (1199 വൃശ്ചികം 23 - വൃശ്ചികം 16 ) ചന്ദ്രരാശി പൊതുഫലം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

2023 ഡിസംബർ 3 മുതൽ ഡിസംബർ 9 വരെയുള്ള (1199 വൃശ്ചികം 23 – വൃശ്ചികം 16 ) ചന്ദ്രരാശി പൊതുഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2023, 05:22 pm IST
FacebookTwitterWhatsAppTelegram

ഈ വാരത്തിൽ ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര നക്ഷത്രക്കാർ അവരവരുടെ നക്ഷത്രം വരുന്ന ദിവസം വൃതം അനുഷ്ഠിക്കുന്നതും ക്ഷേത്രത്തിൽ പോയി തൊഴുതു യഥാവിധി വഴിപാടുകൾ നടത്തുന്നത് ഉചിതമായിരിക്കും.

വാര – മാസ ഫലങ്ങൾ ഗണിക്കുന്നത് പൊതുവെ ഉള്ള ഗ്രഹസ്ഥിതി അടിസ്ഥാനപ്പെടുത്തിയാണ്. ഇവിടെ പറയുന്നത് ഒരു പൊതു സൂചന മാത്രമായിരിക്കും. അവരവരുടെ ജന്മ ഗ്രഹനില അനുസരിച്ചു യോഗങ്ങളും ദശാപഹാരവും ഒക്കെകൂടി പരിഗണിച്ചാൽ ഈ പൊതു ഫലത്തിന് ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. എന്നിരുന്നാലും ഈ പറയുന്ന പൊതുഫലത്തെ സൂചനയായി കണ്ടു, ജാതക നിരൂപണം നടത്തി, ദശാനാഥനെ പ്രീതിപ്പെടുത്തുകയും ഗ്രഹദോഷങ്ങൾ പരിഹരിക്കുകയും ചെയ്താൽ നല്ല സമയത്തിന്റെ ഗുണഫലങ്ങൾ അനുഭവത്തിൽ വരുത്തുവാനും, മോശം സമയം തരണം ചെയ്യുവാനും പ്രയോജനപ്പെടും.

മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം)
സഞ്ചാര ശീലം കൂടും. കുടുംബം വിട്ടു മാറി നിൽക്കേണ്ട അവസ്ഥ ഉണ്ടാവും. വിദേശത്തു പോകാനുള്ള അനുമതി ലഭിക്കുമെങ്കിലും ഒന്നിലും ഉയർച്ച ഉണ്ടാകാത്ത അവസ്ഥ ഉണ്ടാകും. മാനസീകമായി പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകും.സന്താന ദുരിതം കൂടും.

ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം)
കുടുംബത്തിൽ സമാധാന അന്തരീക്ഷം നഷ്ടപ്പെടും. ഭാര്യാ ഭർത്താക്കന്മാർ തമ്മിലുള്ള പ്രശ്നം കോടതി വരെ എത്തും.ഉദര രോഗം വരാതെ സൂക്ഷിക്കുക.മാതാവിന് അസുഖ൦ കൂടും. തൊഴിൽ പരമായി ഉണ്ടായിരുന്ന ക്ലേശങ്ങൾ വാരാന്ത്യത്തിൽ കുറയും.

മിഥുനം രാശി: (മകയിര്യം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)
എന്തുകാര്യങ്ങളിലും മനസോടെ ഇറങ്ങിപ്പുറപ്പെട്ട് അതിൽ വിജയം ഉറപ്പിക്കും. എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസം കൂടും. മനസിന് സന്തോഷം നൽകുന്ന വാർത്തകൾ ഉണ്ടാവും, എന്നിരുന്നാലും കുടുംബ ബന്ധുജനങ്ങളുമായി കലഹം ഉണ്ടാവും.

കർക്കിടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം)
തൊഴിൽ ക്ലേശം വർദ്ധിക്കുമെങ്കിലും പല സമയത്തും ദൈവാധീനം ഉണ്ടാവുന്ന അനുഭവങ്ങൾ ദൃശ്യമാകും. നേത്ര സംബന്ധമായ അസുഖ൦ ഉള്ളവർ സൂക്ഷിക്കുക. സാമ്പത്തിക ലാഭം, ഭക്ഷണ സുഖം എന്നിവ പ്രതീക്ഷിക്കാം. കോടതി വിജയം, ശത്രുഹാനി എന്നിവ ഉണ്ടാകും.

ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)
രോഗ ദുരിതം ഉണ്ടായവർക്ക് അതിൽ നിന്നും മോചനം ഉണ്ടാവും. പല സ്രോതസ്സിൽ നിന്നും പണവും ഭാഗ്യാനുഭവങ്ങളും പേരും പ്രശസ്തിയും വന്നു ചേരും. അപവാദങ്ങൾ പറഞ്ഞവർ അത് തിരുത്തി ക്ഷമാപണം നടത്തും. ഭാര്യാഭർതൃ ഐക്യം, നിദ്രാ സുഖം, ഭക്ഷണ സുഖം , തൊഴിൽ വിജയം എന്നിവ ഉണ്ടാവും.

കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)
അനാവശ്യമായ കൂട്ടുകെട്ടുകൾ പലതരത്തിലുള്ള പണച്ചെലവുകൾ ഉണ്ടാക്കും. അന്യസ്ത്രീ ബന്ധം വഴി മാനഹാനി, കേസുവഴക്കുകൾ എന്നിവ ഉണ്ടാവും. തൊഴിൽ ഇടങ്ങളിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ രൂക്ഷമാകും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നത് നല്ലതായിരിക്കും. ഭാഗ്യഹാനി, അലച്ചിൽ എന്നിവ ഉണ്ടാവും.

തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖും ആദ്യ 3/4 ഭാഗം)
വളരെക്കാലമായി കാണാതിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടും. ആഘോഷവേളകളിൽ പങ്കെടുക്കുവാനും കുടുബാംഗങ്ങൾ ഒരുമിച്ചു ഒത്തുകൂടുവാനും അവസരം ഉണ്ടാവും .വിശേഷപ്പെട്ട പുണ്യ തീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കുവാൻ അവസരം ഉണ്ടാവും. ധന നേട്ടം, തൊഴിൽ വിജയം, ശയന സുഖം എന്നിവ ഉണ്ടാവും.

വൃശ്ചികം രാശി: (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)

സർക്കാർ സംബന്ധമായ ജോലിക്ക് പരിശ്രമിക്കുന്നവർക്ക് കാലം അനുകൂലമാണ്. കുടുംബത്തിൽ സമാധാന അന്തരീക്ഷം ഉണ്ടാവും. കാര്യവിജയം, മനഃസന്തോഷം, കീർത്തി, ബന്ധുജനസമാഗമം, പുത്ര സുഖം, ധനലാഭം, ആരോഗ്യാവർദ്ധനവ് എന്നിവ ഉണ്ടാവും. പ്രേമകാര്യങ്ങളിൽ തീരുമാനമാകും.

ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)
ഭാര്യാഭർതൃ സന്താന കലഹം ഉണ്ടാവും. സർക്കാർ സ്ഥാപനങ്ങളിൽ ജോലിക്കു ഇരിക്കുന്നവർക്ക് സാമ്പത്തീക ഇടപാടുകളിലെ ക്രമക്കേടുകാരണം കോടതി നടപടി നേരിടേണ്ടി വരും.മനസിന് ഭയം ഉണ്ടാവുന്ന അനുഭവങ്ങൾ ഉണ്ടാവും. വാരാന്ത്യം തൊഴിൽ വിജയം, സാമ്പത്തീക ഉന്നതി, ഭാര്യാഭർതൃ ഐക്യം എന്നിവ പ്രതീക്ഷിക്കാം.

മകരം രാശി: (ഉത്രാടം അവസാന 3/4 ഭാഗം, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)
ശരീര സുഖ ഹാനി, ആശുപത്രി വാസം എന്നിവ പ്രതീക്ഷിക്കാം. അലർജി, ഉദര രോഗം ഉള്ളവർ സൂക്ഷിക്കുക. സ്വത്തുകേസുകളിൽ കോടതി പരാജയം ഉണ്ടാവും. ശത്രുക്കളെ കൊണ്ടുള്ള ഉപദ്രവം കൂടി ജയിൽ വാസം വരെ ഉണ്ടാവാം.എന്തുകാര്യങ്ങളിലും ഇറങ്ങിപുറപ്പെട്ടാലും തടസം ഉണ്ടാവും.

കുംഭം രാശി: ( അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)
ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. വാഹന ഭാഗ്യം, തൊഴിൽ വിജയം, ധന നേട്ടം, എവിടെയും മാന്യത, ദാമ്പത്യ ഐക്യം എന്നിവ പ്രതീക്ഷികാം. കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കുവാനും കുടുബാംഗങ്ങൾ ഒരുമിച്ച് കൂടുവാനും അവസരം ഉണ്ടാവും. വാരാന്ത്യം ആരോഗ്യ ക്കുറവ്, രോഗദുരിതം എന്നിവ വരാൻ സാധ്യത ഉണ്ട്.

മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)

തൊഴിൽ വിജയം, രോഗ ശാന്തി , ദാമ്പത്യ ഐക്യം , ശത്രുഹാനി എന്നിവ ഉണ്ടാവും. സ്ത്രീകളുമായി അടുത്ത് ഇടപഴകാനുള്ള അവസരം വന്നു ചേരും. പലതരത്തിലുള്ള ഭാഗ്യാനുഭവങ്ങളും ഈശ്വരാധീനവും ഉണ്ടാവും. മാനസീകമായി ഉണ്ടായിരുന്ന പ്രശ്നങ്ങൾക്കു പരിഹാരം ഉണ്ടാവും, ദാമ്പത്യത്തിൽ പരസ്പര ഐക്യം വിശ്വാസവും കൂടും.സാമ്പത്തീക ലാഭം, ഭക്ഷണ സുഖം, പ്രശസ്‌തി എന്നിവ ഉണ്ടാവും.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Weekly Prediction by Jayarani E.V

 

Tags: Weekly PredictionSUBJayarani E.V
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies