പാലക്കാട്: അട്ടപ്പാടിയിൽ നായാട്ട് സംഘം പിടിയിൽ. അട്ടപ്പാടി നെല്ലിയാപതിയിലാണ് നായാട്ട് സംഘം പിടിയിലായത്. കതിരമ്പതി ഊരിലെ കാരമട, വേലുസ്വാമി എന്നിവരെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഒമ്മല ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ഇന്നലെ രാത്രിയിലാണ് സംഭവം. പിടികൂടിയ നായാട്ട് സംഘത്തിൽ നിന്നും നാടൻ തോക്കും വനംവകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്.
മൂന്ന് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഒരാൾ വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ടതോടെ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.