നാലാം ടി20; ഓസീസിനെതിരെ 175 റൺസിന്റെ വിജയ ലക്ഷ്യമുയർത്തി ഇന്ത്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നാലാം ടി20; ഓസീസിനെതിരെ 175 റൺസിന്റെ വിജയ ലക്ഷ്യമുയർത്തി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2023, 08:59 pm IST
FacebookTwitterWhatsAppTelegram

റായ്പൂർ: ട്വന്റി 20 പരമ്പരയിലെ നാലാം മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോർ. റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തു. റിങ്കു സിംഗ്, യശസ്വി ജയ്‌സ്വാൾ, ഋതുരാജ് ഗെയ്ക്വാദ്, ജിതേഷ് ശർമ്മ എന്നിവരുടെ പ്രകടനമാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് എത്തിച്ചത്. 46 റൺസെടുത്ത റിങ്കു സിംഗാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ഓസ്‌ട്രേലിയക്കായി ബെൻ ദ്വാർഷുയിസ് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. തൻവീർ സംഗ, ജേസൺ ബെഹ്രെംദൊർഫ് എന്നിവർ രണ്ട് വിക്കറ്റും ആരോൺ ഹാർഡി ഒരു വിക്കറ്റും വീഴ്‌ത്തി.

പവർ പ്ലേയുടെ അവസാന പന്തിൽ തന്നെ ഇന്ത്യ്‌ക്ക് ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ നഷ്ടമായി. 37 റൺസുമായി താരം കൂടാരം കയറുമ്പോൾ സ്‌കോർ ബോർഡിൽ 50 റൺസായിരുന്നു ഇന്ത്യയ്‌ക്ക്. പിന്നാലെ ക്രീസിലൊന്നിച്ച ഋതുരാജ് ഗെയ്ക്വാദ് – ശ്രേയസ് അയ്യർ സഖ്യം മികച്ച പ്രകടനം കാഴ്ച വയ്‌ക്കാൻ തുടങ്ങിയതോടെ ഓസീസ് ബൗളർമാർ വിയർത്തു. എന്നാൽ 8 റൺസ് നേടിയ ശ്രേയസ് അയ്യരെ തൻവീർ സംഗ കൂടാരം കയറ്റിയതോടെ ഇന്ത്യ പരുങ്ങി. രണ്ടാം വിക്കറ്റിൽ ക്രീസിലൊന്നിച്ച നായകൻ സൂര്യ കുമാർ യാദവ്(1) ഭേദപ്പെട്ട പ്രകടനം കാഴ്ച വയ്‌ക്കാനാവാതെ മടങ്ങി.

പിന്നാലെ ഋതുരാജ് ഗെയ്ക് വാദിനെയും (32) ഇന്ത്യക്ക് നഷ്ടമായി. തുടർന്ന് ക്രീസിലൊന്നിച്ച റിങ്കു സിംഗ് – ജിതേഷ് ശർമ്മ സഖ്യം വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തതോടെയാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. പക്ഷേ ജിതേഷ് ശർമ്മയെ(35) ദ്വാർഷുയിസ് പുറത്താക്കി ഈ കൂട്ട് കെട്ട് പൊളിച്ചു. 46 റൺസെടുത്ത റിങ്കു സിംഗിനെയും അടുത്ത ഓവറിൽ ഇന്ത്യക്ക് നഷ്ടമായി. അക്‌സർ പട്ടേൽ, രവി ബിഷ്‌ണോയി, ദീപക് ചഹർ എന്നിവർ മികച്ച പ്രകടനം പുറത്തെടുക്കാനാവാതെ കൂടാരം കയറി. അവസാന ഏഴ് റൺസെടുക്കുന്നതിനിടെ ഇന്ത്യക്ക് അഞ്ച് വിക്കറ്റുകളാണ് നഷ്ടമായത്. ആവേശ് ഖാൻ (1) പുറത്താകാതെ നിന്നു.

 

Tags: INDIA-AUSTRALIAt20
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies