കോട്ടയം: വൈക്കത്തഷ്ടമി പ്രമാണിച്ച് വൈക്കം റോഡ് സ്റ്റേഷനിൽ ട്രെയിനുകൾക്ക് താത്ക്കാലിക സ്റ്റോപ്പ് അനുവദിച്ചു. മൂന്നാം തീയതി മുതൽ ആറ് വരെയാണ് താത്ക്കാലിക സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. ഒരു മിനിറ്റ് സമയം ട്രെയിൻ ഇവിടെ നിർത്തിയിടും. റെയിൽവേ പുറത്തിറക്കിയ വാർത്താ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. സ്റ്റോപ്പ് അനുവദിച്ച ട്രെയിനുകളുടെ വിവരങ്ങൾ ഇങ്ങനെ…
നാഗർകോവിൽ – മംഗലാപുരം സെൻട്രൻ പരശുറാം എക്സ്പ്രസ് ( 16650) – രാവിലെ 09.50ന്
മംഗലാപുരം സെൻട്രൽ – നാഗർകോവിൽ ജംഗ്ഷൻ പരശുറാം എക്സ്പ്രസ് (16649) – ഉച്ചയ്ക്ക് ശേഷം 02.55ന്
ഷൊർണൂർ ജംഗ്ഷൻ – തിരുവനന്തപുരം സെൻട്രൽ വേണാട് എക്സ്പ്രസ് (16301) – വൈകുന്നേരം 6.15 ന്
തിരുവനന്തപുരം സെൻട്രൽ – എറണാകുളം ജംഗ്ഷൻ വഞ്ചിനാട് എക്സ്പ്രസ് – രാത്രി 09.32 ന് എന്നീ ട്രെയിനുകൾക്കാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.