ഭാരതത്തിന്റെ ആദ്യ തദ്ദേശീയ വിമാന വാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് സന്ദർശിച്ച് മുൻ എംപിയും നടനുമായ സുരേഷ് ഗോപി. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹം ഐഎൻഎസ് വിക്രാന്ത് സന്ദർശിക്കാൻ സാനുമാഷിനൊപ്പം എത്തിയത്. വിക്രാന്ത് കാമാൻഡിംഗ് ഓഫീസർ വിദ്യാധർ ഹാർകെയുടെ നേതൃത്വത്തിലായിരുന്നു അദ്ദേഹത്തെ സ്വീകരിച്ചത്.
വിക്രാന്ത് സന്ദർശിച്ച അദ്ദേഹം ദേശീയ പതാകയ്ക്ക് മുന്നിൽ സല്യൂട്ട് നൽകുന്ന ദൃശ്യങ്ങൾ ഇപ്പോൾ ശ്രദ്ധേയമാവുകയാണ്.
View this post on Instagram
ഐഎൻഎസ് വിക്രാന്ത് കാണണമെന്ന പ്രൊഫ എം.കെ. സാനുമാഷിന്റെ ആഗ്രഹം നിറവേറ്റിയാണ് അദ്ദേഹം എത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 3 മണിയോടെയാണ് സുരേഷ് ഗോപി, സാനുമാഷ്, സി.ജി രാജഗോപാൽ, പി രാമചന്ദ്രൻ എന്നിവർ ഐഎൻഎസ് വിക്രാന്തിലെത്തിയത്. ഒന്നര മണിക്കൂറോളം സുരേഷ് ഗോപിയും സംഘവും വിക്രാന്തിൽ ചിലവഴിച്ചു.