തിരുവനന്തപുരം: ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നിയമസഭാ മാർച്ചിനെ തുടർന്നുണ്ടായ സംഘർഷത്തിൽ എംപി എ എ റഹീമും, എം.സ്വരാജിനും ശിക്ഷ വിധിച്ച് കോടതി. ഒരു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും അടയ്ക്കണമെന്നാണ് കോടതി അറിയിച്ചത്.
യുഡിഎഫ് സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ എസ്എഫ്ഐ നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തിലാണ് കേസ്. പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് പൊതു മുതൽ നശിപ്പിച്ചതിനെതിരെ അടക്കമാണ് മ്യൂസിയം പോലീസിന്റെ കേസ്.
150 ഓളം പ്രവര്‍ത്തകരാണ് അന്ന് പ്രതിഷേധത്തിൽ പങ്കെടുത്തത്. കേസിൽ തിരുവനന്തപുരം ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.