പട്ന: ക്ലാസ് മുറിയിൽ ഹിജാബ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ട പ്രിൻസിപ്പലിന് നേരെ വധഭീഷണി. പെൺകുട്ടികളോട് ക്ലാസ് മുറിയിൽ ഹിജാബ് ധരിക്കരിക്കുന്നത് പ്രോട്ടോകോളിന് എതിരായതിനാൽ ഹിജാബ് നീക്കം ചെയ്യാൻ പെൺകുട്ടിയോട് ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു കുടുംബാംഗങ്ങൾ ഭീഷണിപ്പെടുത്തിയത്. ഷെയ്ഖ്പുര ജില്ലയിലെ ഉത്ക്രാമിത് മധ്യത്തിലെ വിദ്യാലയത്തിലെ പ്രിൻസിപ്പളിന് നേരെയാണ് വധഭീഷണി.
നവംബർ 29നായിരുന്നു പ്രിൻസിപ്പലിനെതിരെ ഇവർ ഭീഷണിപ്പെടുത്തിയത്. സ്കൂളിൽ അതിക്രമിച്ച് കയറിയ ഇസ്ലാമിസ്റ്റുകൾ പ്രിൻസിപ്പലിന്റെ ശിരസ് കാണില്ലെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തങ്ങളുടെ ആചാരങ്ങൾ സ്കൂളിനുള്ളിലും നടത്തപ്പെടണമെന്നായിരുന്നു അക്രമികളുടെ ആവശ്യം. സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൽ ജില്ലാ വിദ്യാഭ്യാസ ഓഫീസറിന് പരാതി നൽകി.
സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും നിയമപരമായ പരിഹാരങ്ങൾ തേടുമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസർ വ്യക്തമാക്കി.















